Your IPAddress: 107.20.115.174 12 Dec, 2017 Tuesday home Home | contact Contact | sitemap Sitemap | RSS Feed  
ചിത്രകല
   
  Members Login Login
   
  Username:
 
  Password:
 
   
 
 
 
  New to Designertoons?
Click here to Register Register
  Forgot your password?
Click here.
   
register
font
 
web design
 
Video Designertoons
 
 
info@hamtoons.com
 
 
 
hamtoons
click here to
View the flash version
& demo videos
( This section is under construction.
Please visit again later )
 
 

 

( Tools for Drawing )
intro വരയ്‌ക്കാനാവശ്യമായ ഉപകരണങ്ങള്‍.intro

 

 

pencilHandHold Sketch Book pencilShade Book

നിങ്ങള്‍ ചിത്രരചനയില്‍ ഒരു തുടക്കക്കാരനാണെങ്കില്‍ അഡ്വാന്‍സ്‌ഡ്‌ ആയ ടൂളുകള്‍, കളര്‍ബോക്‌സുകള്‍, ബ്രഷുകള്‍ തുടങ്ങിയവ വാങ്ങി നിങ്ങളുടെ വിലപ്പെട്ട സമയവും പണവും കളയാതിരിക്കുക.

വരച്ചുപഠിക്കാന്‍ തുടക്കത്തില്‍ പെന്‍സില്‍, സ്‌കെച്ച്‌ബുക്ക്‌ (അല്ലെങ്കില്‍ വരയിടാത്ത വൃത്തിയുള്ള വൈറ്റ്‌ നോട്ട്‌ബുക്ക്‌), റബ്ബര്‍ എന്നിവ മാത്രം മതിയാകും. പെന്‍സില്‍ വാങ്ങുമ്പോള്‍ ഏറ്റവും നല്ലവ വാങ്ങുവാന്‍ ശ്രദ്ധിക്കുക. വരയ്‌ക്കുന്നതിനിടയ്‌ക്ക്‌ ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന അസ്വാസ്ഥ്യങ്ങള്‍ വരക്കുന്ന ആളുടെ മാനസികാവസ്ഥയേയും ബാധിക്കും. എപ്പോഴും ഫ്രഷായിരിക്കുമ്പോള്‍ മാത്രം വരയ്‌ക്കാനിരിക്കുക. ആര്‍ട്ടിസ്‌റ്റ്‌ ക്വാളിറ്റി ടൂളുകള്‍ (പെന്‍സില്‍, കളര്‍ മുതലായവ) മാത്രം വാങ്ങുക.

പെന്‍സില്‍

സാധാരണയായി HB, 2B, 4B, 6B grade -ലുള്ള പെന്‍സിലുകളാണ്‌ വരക്കാനായി ഉപയോഗിക്കുന്നത്‌. പെന്‍സിലില്‍ അടങ്ങിയിരിക്കുന്ന ഗ്രാഫൈറ്റിന്റെ തോതനുസരിച്ചാണ്‌ ഈ വര്‍ഗ്ഗീകരണം.(പെന്‍സിലിന്റെ മുകളില്‍ ഇവ മാര്‍ക്ക്‌ ചെയ്‌തിട്ടുണ്ടാകും.)
pencil

pencil Grade

HB പെന്‍സിലുകള്‍ (H= Hard, B= Black) വളരെ ഹാര്‍ഡായവയും വരകള്‍ ശരിക്കും തെളിഞ്ഞുകാണാത്തവയുമാണ്‌. ലൈറ്റായ വരകള്‍ വരയ്‌ക്കാന്‍ ഈ പെന്‍സിലുകള്‍ ഉപയോഗിക്കാം.
2B, 3B, 4B പെന്‍സിലുകള്‍ കൂടുതല്‍ സോഫ്‌റ്റായവയും ബ്ലാക്കിന്റെ അംശം കൂടുതലുമായിരിക്കും. കൂടുതല്‍ ഇരുണ്ട ഭാഗങ്ങള്‍ വരക്കാന്‍ 4B, 6B ഗ്രേഡിലുള്ള പെന്‍സില്‍ ഉപയോഗിക്കാം.

ഒരു പരിചയസമ്പന്നനായ ചിത്രകാരന്‌ 2B പെന്‍സിലുകള്‍ കൊണ്ടുതന്നെ ഒരുവിധം എല്ലാത്തരത്തിലുമുള്ള ടോണുകള്‍ വരക്കാന്‍ സാധിക്കുന്നതാണ്‌.

shades

പെന്‍സില്‍ മുനകള്‍ എപ്പോഴും sharp ആയിരിക്കാന്‍ ശ്രദ്ധിക്കുക. തീരെ ചെറിയ പെന്‍സിലുകള്‍ ഉപയോഗിക്കാതിരിക്കുക.

 

 

Post your comments here... നിങ്ങളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു.
 
  Your Name :
       
  Your Email :
       
  Message :