Your IPAddress: 54.80.148.252 19 Oct, 2017 Thursday home Home | contact Contact | sitemap Sitemap | RSS Feed  
വെബ്‌ ഡിസൈന്‍ wedesign malayalam

 

 

   
  Members Login Login
   
  Username:
 
  Password:
 
   
 
 
 
  New to Designertoons?
Click here to Register Register
  Forgot your password?
Click here.
   
 
 
font
 
 
 
 
 
 
call meMobile: +91 9388176566
info@designertoons.com
 
 

 

Web Design- introduction to internet
intro വെബ്‌ ഡിസൈന്‍ - പാഠം 1. intro

 

 

PC

ഇന്ന്‌ ഇന്റര്‍നെറ്റിനെക്കുറിച്ച്‌ അറിയാത്തവര്‍ വളരെക്കുറവായിരിക്കും. ദിനംപ്രതി ആഗോള വ്യാപകമായി വളരുന്ന ഒരു മേഖലയാണിത്‌.

സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍, തൊഴില്‍, വിനോദം, വീടുകള്‍ തുടങ്ങി നമ്മുടെ ദൈനംദിന മേഖലകളെല്ലാം ഇന്റര്‍നെറ്റ്‌ കയ്യടക്കിയിരിക്കുന്നു. അതിനാല്‍ ഇന്റര്‍നെറ്റിനെക്കുറിച്ച്‌ അറിയാതെ നമുക്ക്‌ മുന്നോട്ടുപോകാനാകാത്ത സാഹചര്യമാണിന്നുള്ളത്‌.

ഇന്ന്‌ സര്‍വ്വകലാശാലകളും, സര്‍ക്കാരുകളും , മറ്റു പ്രൈവറ്റ്‌ സ്ഥാപനങ്ങളും വിവിധ തരം അപേക്ഷകള്‍, മറ്റു ഫോറങ്ങള്‍, പരീക്ഷാ റിസള്‍ട്ടുകള്‍, മാര്‍ക്ക്‌ലിസ്റ്റുകള്‍ എല്ലാം ഇന്റര്‍നെറ്റ്‌ വഴിയാണ്‌ പബ്ലിഷ്‌ ചെയ്യുന്നത്‌.

 

internetWeb

എന്താണ്‌ ഇന്റര്‍നെറ്റ്‌ ?

ഇന്റര്‍നെറ്റ്‌ എന്നത്‌ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള കമ്പ്യൂട്ടറുകളെ തമ്മില്‍ പരസ്‌പരം ബന്ധിപ്പിച്ചിരിക്കുന്ന ഒരു ആഗോള ശൃംഖലയാണെന്ന്‌ നമുക്കറിയാം.

ISP

ഇന്റര്‍നെറ്റ്‌ സേവനം നമുക്ക്‌ ലഭ്യമാക്കുന്നവരാണ്‌ ISP അഥവാ Internet Service Providers.

ഈ കമ്പ്യൂട്ടറുകളെല്ലാം ഫോണ്‍ ലൈനുകള്‍, ഫൈബര്‍ ഒപ്‌റ്റിക്‌ ലൈനുകള്‍, ഉപഗ്രഹങ്ങള്‍, വയര്‍ലസ്സ്‌ കണക്ഷനുകള്‍ തുടങ്ങിയവയാല്‍ പരസ്‌പരം ബന്ധിപ്പിച്ചിരിക്കുന്നു.

ഇന്റര്‍നെറ്റില്‍ കണക്ട്‌ ചെയ്‌ത ഒരു കമ്പ്യൂട്ടര്‍ നാം ഉപയോഗിക്കുന്നതുവഴി നമുക്ക്‌ ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള കമ്പ്യൂട്ടറുകളുമായി ബന്ധപ്പെടാന്‍ സാധിക്കുന്നു.

ചുരുക്കത്തില്‍, ഇന്റര്‍നെറ്റ്‌ എന്നത്‌ കമ്പ്യൂട്ടറുകളുടെ ഒരു ആഗോളശൃംഖലയാണ്‌.

ഇന്റര്‍നെറ്റുമായി കണക്ട്‌ ചെയ്‌ത ഓരോ കമ്പ്യൂട്ടറിനേയും ഇന്റര്‍നെറ്റിന്റെ ഒരു ഭാഗമായി (കണ്ണിയായി) കണക്കാക്കാം.

ഇങ്ങനെ ഈ കമ്പ്യൂട്ടര്‍ ശൃംഖലയിലൂടെ നമുക്ക്‌ വിവരങ്ങള്‍ കൈമാറാന്‍ എളുപ്പം സാധിക്കുന്നു. ഇവിടെ ദൂരം ഒരു പ്രശ്‌നമേയല്ല. സെക്കന്റുകള്‍ക്കുള്ളില്‍ നമുക്ക്‌ സന്ദേശങ്ങള്‍ ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിക്കാന്‍ ഇന്റര്‍നെറ്റ്‌ വഴി സാധിക്കുന്നു. ലോകത്തെവിടെ നിന്നും നമുക്ക്‌ ഈ ശൃംഖലയില്‍ അംഗമാകാവുന്നതാണ്‌.

 

ecommers

ഓണ്‍ലൈനായി സാധനങ്ങള്‍ വില്‍പന (Ecommerce Transaction ) നടത്താന്‍ വരെ ഇന്റര്‍നെറ്റ്‌ നമ്മെ സഹായിക്കുന്നു.

വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ഇന്റര്‍നെറ്റിലൂടെ വ്യാപാരം നടത്തുന്ന വിധം ചിത്രം നോക്കി മനസ്സിലാക്കുക.

എന്തു വിവരങ്ങളും എപ്പോള്‍ വേണമെങ്കിലും അറിയാന്‍ സഹായിക്കുന്ന ഒരു ആഗോള ലൈബ്രറിയാണ്‌ ഇന്റര്‍നെറ്റ്‌.

 

 

Post your comments here... നിങ്ങളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു.
 
  Your Name :
       
  Your Email :
       
  Message :