ഗ്രാഫിക് ഡിസൈനര്‍ അറിഞ്ഞിരിക്കേണ്ട ചില പദങ്ങളും ഡിസൈനിംഗ് നിയമങ്ങളും.

graphic design rules

ഒരു നല്ല ഗ്രാഫിക് ഡിസൈനറാകാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും അവയുമായി ബന്ധപ്പെട്ട ചില പദങ്ങളും നിയമങ്ങളും മനസ്സിലാക്കി വെക്കേണ്ടത് അത്യാവശ്യമാണ്. ഒരു ഗ്രാഫിക് ഡിസൈനര്‍ക്ക് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില ഡിസൈന്‍ പദങ്ങളും, റൂളുകളും വിശദമാക്കാന്‍ ശ്രമിക്കുകയാണ് ഈ പോസ്റ്റിലൂടെ. ഇവ നിങ്ങള്‍ക്കു തീര്‍ച്ചയായും ഉപയോഗപ്രദമാകുമെന്നു വിശ്വസിക്കുന്നു.

1. അലൈന്‍മെന്റ്

ഒരു ഡിസൈനില്‍ വളരെയധികം ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് അവയിലെ അലൈന്‍മെന്റ്. അതായത് ഡിസൈന്‍ ഇലമെന്റുകള്‍ തമ്മില്‍ ഒരു യോജിപ്പ് അനുഭവപ്പെടുന്ന രീതിയില്‍ അവയെ വരിയായി അണിനിരത്തുകയാണിവിടെ ചെയ്യുന്നത്.

alignment

ഡിസൈനിലെ ഉള്ളടക്കത്തിനു ഒരു വിഷ്വല്‍ കണക്ഷനും, ഓര്‍ഡറും ഉണ്ടാക്കിയെടുക്കാന്‍ ശരിയായ അലൈന്‍മെന്റു കൊണ്ട് സാധിക്കും.

ഒരു പേജില്‍ തോന്നിയപോലെ അലക്ഷ്യമായി അവിടെയും ഇവിടെയുമായി വസ്തുതകള്‍ നിരത്താതെ, കൃത്യമായി അടുക്കും ചിട്ടയോടും കൂടി ഒരു visual connection ഉണ്ടാക്കുന്നവിധം ക്രമീകരിക്കുന്നതിനെയാണ് ഇവിടെ അലൈന്‍മെന്റ് എന്നുദ്ദേശിക്കുന്നത്.

ഒരു പേജിലെ ഓരോ ഇലമെന്റും മറ്റ് ഇലമെന്റുകളുമായി visually connected ആയിരിക്കണം. ഇതു ഡിസൈനിനെ മൊത്തത്തില്‍ അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റും.

ഗ്രിഡുകളുടെ ഉപയോഗം

grid-example

ഒരു ഡിസൈന്‍ layout ചെയ്യുന്നതിന് ഗ്രാഫിക് ഡിസൈനറെ വളരെയധികം സഹായിക്കുന്ന ഒരു ഗ്രാഫിക്കല്‍ ആശയമാണ് ഗ്രിഡ്.

ലൈനുകള്‍ ഉപയോഗിച്ച് ക്രിയേറ്റ് ചെയ്യുന്ന ഇത്തരം ഗ്രിഡുകള്‍ ഫൈനല്‍ വര്‍ക്കില്‍ അദൃശ്യമായിരിക്കും. ഒരു പേജിലെ ഡിസൈന്‍ ഇലമെന്റുകളെ ശരിയായും വൃത്തിയായും അലൈന്‍ ചെയ്യാന്‍ ഗ്രിഡുകള്‍ നമ്മെ ഒരുപാടു സഹായിക്കും. 

2. Spacing.

ഡിസൈനിലെ കണ്ടന്റുകള്‍ ഫില്‍ ചെയ്യാത്ത ഭാഗത്തെയാണ് വൈറ്റ് സ്‌പെയ്‌സ് അല്ലെങ്കില്‍ നെഗറ്റീവ് സ്‌പെയ്‌സ് എന്നു പറയുന്നത്. ഒരു നല്ല ഡിസൈനില്‍ ഇത്തരം ശൂന്യമായ സ്ഥലത്തിനു വളരെ പ്രാധാന്യമുണ്ട്.

free-space

Heading നും paragraph നും ഇടയിലുള്ള സ്ഥലം, ലോഗോയ്ക്കും ഫോട്ടോയ്ക്കും ചുറ്റിലുള്ള സ്ഥലം, പേജില്‍ മൊത്തത്തിലുള്ള ഫ്രീ സ്‌പെയ്‌സ് തുടങ്ങി ഇത്തരം സ്‌പെയ്‌സുകള്‍ ആണ് ഒരു ഡിസൈനിനു ഭംഗി നല്‍കുന്നത്.

ഇത്തരം സ്‌പെയ്‌സുകളെ positive & negative space എന്നും, breathing space (ശ്വാസം വിടാനുള്ള സ്ഥലം) എന്നുമൊക്കെ വിളിക്കാറുണ്ട്.

കണ്ടന്റുകള്‍ കുത്തിനിറയ്ക്കാതെ ആവശ്യത്തിനു ഫ്രീ സ്‌പെയ്‌സ് വിട്ടു വേണം ഡിസൈന്‍ ചെയ്യാന്‍. എന്നാലിതു അമിതമാവാനും പാടില്ല. അനുയോജ്യമായ രീതിയില്‍ തടസ്സങ്ങളില്ലാതെ കമ്മ്യൂണിക്കേഷന്‍ സാധ്യമാകുന്ന വിധം വേണം ഇവ ഉപയോഗിക്കുവാന്‍.

3. Scale & Hierarchy

Scale Hierarchy

ടെക്‌സ്റ്റുകളും ഫോട്ടോയുമൊക്കെ ആവശ്യാനുസരണം അവയുടെ പ്രാധാന്യം മനസ്സിലാക്കി വലുതാക്കിയും ചെറുതാക്കിയുമൊക്കെ വെച്ച്, എളുപ്പത്തില്‍ ഒരു ആശയം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുന്നവിധം ക്രമീകരിക്കുന്നതിനെയാണ് ഡിസൈനില്‍ Hierarchy എന്ന് പറയുന്നത്.

കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതുപോലെ ഒരാള്‍ ആദ്യം ഏതു വായിക്കണം, പിന്നീടു വായിക്കേണ്ടത് ഏതെല്ലാം, അവസാനം വായിച്ചു നിര്‍ത്തേണ്ടതെവിടെ തുടങ്ങിയ ഒരു ക്രമം ഉണ്ടാക്കുന്നതിനു hierarchy ഒരുപാടു സഹായിക്കും.

composition hamtoons brochure

അതായത്, കൂടുതല്‍ important ആയ ഭാഗങ്ങള്‍ കൂടുതല്‍ ശ്രദ്ധ കിട്ടുന്നവിധത്തില്‍ വലുതാക്കിയും, താരതമ്യേന പ്രാധാന്യം കുറഞ്ഞവ ചെറുതാക്കിയും ഒരു വിഷ്വല്‍ ഓര്‍ഡര്‍ ഉണ്ടാക്കുകയാണിവിടെ ചെയ്യുന്നത്.

4. Proximity (അടുപ്പം, ചേര്‍ച്ച)

ഒരു ഡിസൈനിലെ പരസ്പര ബന്ധമുള്ള ഭാഗങ്ങള്‍ പേജില്‍ പല ഭാഗങ്ങളിലായി ചിതറിക്കിടക്കാതെ അവയുടെ പൊരുത്തം അനുസരിച്ച് ഒരു ഗ്രൂപ്പായി വേണം place ചെയ്യാന്‍.

proximity

ഉദാഹരണമായി ഒരു പ്രോഡക്ടിന്റെ സവിശേഷതകള്‍ പറയുമ്പോള്‍ അവ പേജില്‍ പല ഭാഗത്തായി കൊടുക്കുന്നതിനു പകരം അവയെല്ലാം ഒരുമിച്ച് ഒരു ഗ്രൂപ്പായിട്ടോ, ബുള്ളറ്റ് ലിസ്റ്റുകളായിട്ടോ കൊടുക്കാം. അപ്പോള്‍ അവ തമ്മില്‍ ഒരു അടുപ്പം അനുഭവപ്പെടും. വായനക്കാര്‍ക്ക് അവ എളുപ്പത്തില്‍ ഗ്രഹിക്കാനും സാധിക്കും.

ഒരു ബിസിനസ് കാര്‍ഡ് ഡിസൈന്‍ ചെയ്യുമ്പോള്‍ വ്യക്തിയുടെ പേര്, ബ്രാന്‍ഡ് നെയിം, അഡ്രസ്, ഫോണ്‍ തുടങ്ങിയവ പല ഭാഗത്തായി വെക്കാതെ അവയുടെ relationship അനുസരിച്ച് വേണം ക്രമീകരിക്കാന്‍.

ഡിസൈനിലെ ഹെഡിംഗും, പാരഗ്രാഫുകളും തമ്മില്‍ ഒട്ടി നില്‍ക്കാത്ത വിധം ഒരു നിശ്ചിത അകലം പാലിക്കുക. ഓരോ പാരഗ്രാഫും മറ്റു പാരഗ്രാഫുമായി ദൃശ്യപരമായി സാമ്യമുണ്ടായിരിക്കണം. അതായത് ഹെഡിംഗ്, സബ് ഹെഡിംഗ്, പാരഗ്രാഫ്, ബുള്ളറ്റ് ലിസ്റ്റ്, ഫോട്ടോ സെക്ഷന്‍ എന്നിങ്ങനെ പരസ്പരം ബന്ധമുള്ള ഓരോ ഗ്രൂപ്പുകളായി ഇവയെ കാണാം. ഇവയെ unity, harmony എന്നൊക്കെ പറയാറുണ്ട്.

5. Contrast / Dominance

മുകളില്‍ പറഞ്ഞ proximity എന്ന നിയമത്തിനു വിപരീതമായി ഇവിടെ ഡിസൈന്‍ ഇലമെന്റുകള്‍ തമ്മില്‍ പരസ്പരമുള്ള വൈവിധ്യം കാണിക്കാനാണ് കോണ്‍ട്രാസ്റ്റ് എന്ന റൂളുപയോഗിക്കുന്നത്.

contrast-rules-hamtoons

ഒരു ഡിസൈന്‍ കാണുന്ന target audience ന്റെ കണ്ണുകളെ ഡിസൈനിലെ ഇംപോര്‍ട്ടന്റായ ഭാഗത്തേക്ക് (കൂടുതല്‍ ശ്രദ്ധ ലഭിക്കേണ്ട ഭാഗത്തേക്ക്) ബുദ്ധിപൂര്‍വ്വം കൊണ്ടുപോകുകയാണിവിടെ ചെയ്യുന്നത്.

ഫോക്കല്‍ പോയിന്റ് തിരഞ്ഞെടുക്കുമ്പോള്‍ ഒരു ഡിസൈനിന്റെ പ്രാഥമിക ലക്ഷ്യം എന്നത് കമ്മ്യൂണിക്കേഷന്‍ ആണെന്നത് ഒരിക്കലും മറക്കരുത്. എന്താണോ ഡിസൈന്‍ കൊണ്ട് പ്രധാനമായും കമ്മ്യൂണിക്കേറ്റ് ചെയ്യാനുദ്ദേശിക്കുന്നത് അതിലേക്ക് നയിക്കുന്ന രീതിയിലായിരിക്കണം ഫോക്കല്‍ പോയിന്റ് തിരഞ്ഞെടുക്കേണ്ടത്.

അത് ചിലപ്പോള്‍ കസ്റ്റമര്‍ക്കു ലഭിക്കുന്ന എന്തെങ്കിലും ഒരു നേട്ടമായിരിക്കാം, ഓഫറുകളായിരിക്കാം, പ്രോഡക്ടിന്റെ പ്രധാന സവിശേഷതയാകാം, call to action ആകാം, അങ്ങിനെ എന്തുമാകാം.

കോണ്‍ട്രാസ്റ്റ്, ലീഡിംഗ് ലൈനുകള്‍ തുടങ്ങിയ നിരവധി ടെക്‌നിക്കുകളിലൂടെ audience ന്റെ ശ്രദ്ധ നേടിയെടുക്കാന്‍ ഒരു ഗ്രാഫിക് ഡിസൈനര്‍ക്കു സാധിക്കണം.

6. Repeat (ആവര്‍ത്തനം)

ഒരു സ്ഥലത്ത് ഉപയോഗിച്ച അതേ ഡിസൈന്‍ പാറ്റേണുകള്‍ പിന്നീടു വരുന്ന സിമിലര്‍ സെക്ഷനുകളിലും ആവര്‍ത്തിക്കുക എന്നതാണിതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുമൂലം ഡിസൈനിനു ഒരു ഏകതാനത വരുത്തുവാന്‍ സാധിക്കുന്നു.

repeat-rules-hamtoons

ഡിസൈനിലെ ഒരുപോലെയുള്ള ഭാഗങ്ങളില്‍ (ഒരേ സ്വഭാവമുള്ളവ ) അവയുടെ കളര്‍, ഫോണ്ട് സൈസ്, ഷെയ്പ്പ് തുടങ്ങിയവ ആവര്‍ത്തിക്കുന്നതു വഴി ദൃശ്യപരമായ ഒരു ഐക്യം വായനക്കാര്‍ക്ക് അനുഭവപ്പെടും.

കൂടാതെ ലറ്റര്‍ ഹെഡ്, ബിസിനസ് കാര്‍ഡ്, എന്‍വലപ്പ് തുടങ്ങിയവയിലൊക്കെ ഒരേ പാറ്റേണ്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഒരു ലെറ്റര്‍ ഹെഡ് കണ്ടാലും ബിസിനസ് കാര്‍ഡ് കണ്ടാലും അത് ഒരേ കമ്പനിയുടെതാണെന്നു തോന്നിപ്പിക്കണം.

7. Balance (സന്തുലനം)

ഡിസൈനില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് അവയുടെ ബാലന്‍സിംഗ്. ടെക്‌സ്റ്റുകളും ഇമേജുകളും ഡിസൈന്‍ ഇലമെന്റുമൊക്കെ place ചെയ്യുമ്പോള്‍ ഒരു ഭാഗത്തേക്കു മാത്രം weight കൊടുക്കാതെ ഒരു സംതുലനാവസ്ഥ നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.

balance rules hamtoons

എന്നുവെച്ച് ഇവയെല്ലാം അലക്ഷ്യമായി place ചെയ്തു ബാലന്‍സ് കീപ്പ് ചെയ്യണമെന്നല്ല പറഞ്ഞത്. ഒബ്ജക്ടുകള്‍ വലുതാക്കിയും സ്ഥാനം മാറ്റിയുമൊക്കെ ബാലന്‍സ് keep ചെയ്യാവുന്നതാണ്. കളറിലും ഇത്തരത്തില്‍ ഒരു സംതുലനാവസ്ഥ കൊണ്ടുവരാന്‍ പറ്റുമെങ്കില്‍ വളരെ നല്ലതായിരിക്കും.

നിങ്ങളുടെ ഡിസൈനിന്റെ കുറുകെ ഒരു സാങ്കല്‍പിക വര വരച്ചു അവ balanced ആണോയെന്ന് നോക്കാവുന്നതാണ്. Balance നെ symmetrical balance എന്നും asymmetrical balance എന്നും രണ്ടായി തരം തിരിക്കാം.

ഡിസൈനിംഗുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഇനിയും ഒരുപാടുണ്ട്. വളരെ പ്രാധാന്യമര്‍ഹിക്കുന്ന ചിലതു മാത്രമാണ് ഇവിടെ explain ചെയ്തത്. മറ്റുള്ളവ നിങ്ങള്‍ സ്വയം കണ്ടെത്തി പഠിച്ചെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഒട്ടുമിക്ക പ്രൊഫഷണല്‍ ഡിസൈനേര്‍സും ഇത്തരം റൂള്‍സുകളൊന്നും പഠിക്കാതെത്തന്നെ ഈ മേഖല ഭംഗിയായി കൈകാര്യം ചെയ്യുന്നുണ്ട്. ഇത് അവരുടെ എക്‌സ്പീരിയന്‍സിലൂടെയും പ്രൊഫഷണല്‍ റഫറന്‍സുകളിലൂടെയുമൊക്കെ നേടിയെടുക്കുന്നതാണ്. എങ്കിലും ഇവരറിയാതെത്തന്നെ ഇത്തരം റൂള്‍സുകള്‍ അവരുടെ ഡിസൈനിന്റെ ഭാഗമായി വരുന്നുണ്ട് എന്നതാണ് സത്യം.

ഓര്‍ക്കുക: എല്ലാ റൂള്‍സുകളും കൃത്യമായി പാലിച്ചുകൊണ്ട് വര്‍ക്കു ചെയ്യുക പ്രയാസമാണ്. മാത്രമല്ല, ഇത്തരം റൂള്‍സ് തന്നെ ഒരുപക്ഷെ നിങ്ങളുടെ ഡിസൈനിംഗിന്റെ ലക്ഷ്യത്തിനു തടസ്സവുമായേക്കാം. അതുകൊണ്ട് ആവശ്യമെന്നു തോന്നിയാല്‍ തീര്‍ച്ചയായും റൂള്‍സ് break ചെയ്യുക.

മുന്‍നിര മാഗസിനുകളിലും പത്രങ്ങളിലുമൊക്കെ വരുന്ന നല്ലതെന്നു തോന്നുന്ന പരസ്യങ്ങള്‍ നിരീക്ഷിക്കുക. അവ ഡിസൈന്‍ ചെയ്തിരിക്കുന്ന രീതി മനസ്സിലാക്കുക. നിങ്ങളുടെ വര്‍ക്കിലും ഇത്തരം സൂക്ഷ്മത കഴിയുന്നത്ര കൊണ്ടുവരാന്‍ ശ്രമിക്കുക.

നിങ്ങളുടെ സംശയങ്ങളും, അഭിപ്രായങ്ങളും കമന്റുകളായി പ്രതീക്ഷിക്കുന്നു. നന്ദി.

Tags: , , , ,

Categorised in:

17 Comments

  • Abdusamad says:

    Simple and perfect descriptions..
    Thanks for your service.

  • Anvar says:

    Good Post, Thanks for your Advice

  • Shafeel says:

    thank u

  • jafar says:

    Good Post, Thanks…..

  • Hashim MM says:

    Very informative. I like the way of saying it, anyone can simply understand.
    Appreciate the good work. Keep it up 🙂

    • hamtoons says:

      Thank you so much Hashim bhai 😀

      JWT, TBWA പോലുള്ള അഡ്വര്‍ട്ടൈസിംഗ് കമ്പനികളില്‍ സ്റ്റുഡിയോ മാനേജറായും ട്രാഫിക് മാനേജറായുമൊക്കെ അനവധി വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള നിങ്ങള്‍ക്കൊപ്പം വര്‍ക്കു ചെയ്യാന്‍ അവസരം ലഭിച്ചതു ഒരു ഭാഗ്യമായി കാണുന്നയാളാണു ഈ വിനീതന്‍. താങ്കളുടെ Backstage design studio കമ്പനിയിലൂടെ ഒരുപാടു multi national clients ന്റെ വര്‍ക്കുകള്‍ ചെയ്യാന്‍ എനിക്ക് അവസരം നല്‍കിയതിനു ഒരുപാടു നന്ദി.

      താങ്കളുടെ ഓരോ കമന്റുകളും വളരെ വിലപ്പെട്ടതാണ്. Thank you so much 🙂

  • Nasrudheen. VK says:

    Hi All,
    I am really appreciate your works….
    very simple and powerfull

  • suresh says:

    Thanks for the good comment

  • Safvan Cherooth says:

    Good Advices..thanking you..

  • Faisal Thannani says:

    Thanks, informative post

  • Abdul Gafoor says:

    thank u

  • Anjaly Sinto says:

    I am really appreciate you…. Thanks…

  • hamtoons says:

    Thank you all 🙂 for your good support.

  • Noufal says:

    Good Post…

  • Vineesh Puthiya Purayil says:

    Thanks for your Awareness Class.. Thanks a Lot..

  • salahudeen says:

    നന്ദി….ഒരു ഡിസൈനര് ശ്രദ്ദികേണ്ട പ്രധാനപെട്ട എല്ലാ കാര്യവും ഉള്കൊള്ളിചിടുണ്ട്..Thanks..

Leave a Reply

Your email address will not be published. Required fields are marked *