ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന്റെ പ്രാധാന്യം
ഇന്ന് മാര്‍ക്കറ്റിംഗ് രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന, വളരെ വേഗതയില്‍ പോപ്പുലാരിറ്റി പിടിച്ചുപറ്റിയ ഒരു വിഷയമാണല്ലോ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് അഥവാ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്.
ഇത്തവണ ഓണ്‍ലൈന്‍ അഡ്വര്‍ട്ടൈസിംഗിന്റെ പ്രാധാന്യത്തെപ്പറ്റിയാണ് പറയാനുദ്ദേശിക്കുന്നത്.
കണക്കുകള്‍ പ്രകാരം ഇന്ന് ലോക ജനസംഖ്യയുടെ 48% ആളുകളും facebook, twitter, youtube തുടങ്ങിയ മീഡിയകള്‍ വഴി ഇന്റര്‍നെറ്റിന്റെ ഭാഗമാണ്.
ഇവരില്‍ ഡോക്ടേര്‍സ്, എന്‍ജിനീയര്‍സ്, ആക്ടേര്‍സ്, വിവിധ തരം ബിസിനസ് ഓണേര്‍സ് തുടങ്ങി സെലിബ്രിറ്റീസ് മുതല്‍ സാധാരണക്കാര്‍ വരെയുണ്ട്.
മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഇവരെല്ലാം ഓരോ ബിസിനസ്സിന്റെയും ടാര്‍ഗറ്റ് ഓഡിയന്‍സ് ആണെന്നതാണ്.
ഗൂഗിളിലും യൂടൂബിലുമൊക്കെ കുക്കറി റസിപ്പി തിരയുന്ന വീട്ടമ്മമാരും, പാഠഭാഗങ്ങള്‍ റഫര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളും, സോഷ്യല്‍ മീഡിയയില്‍ ദിനേന പലതവണ കയറിയിറങ്ങുന്ന ഫ്രീക്കന്മാരും, സാധാരണക്കാരുമെല്ലാം ഇവയില്‍പ്പെടുന്നു.
ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സാധ്യതകള്‍
ചില പഠനങ്ങള്‍ പറയുന്നത് 18-34 വയസ്സിനിടയിലുള്ള സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരില്‍ മൂന്നിലൊന്നു പേരും രാവിലെ ഉറങ്ങിയെഴുന്നേറ്റാലുടനെ ഫെയ്സ്ബുക്ക് പോലെയുള്ള സൈറ്റുകള്‍ വിസിറ്റ് ചെയ്യുന്നവരാണെന്നാണ്.
റേഡിയോ 38 വര്‍ഷവും, ടെലിവിഷന്‍ 13 വര്‍ഷവുമെടുത്തു 50 മില്യണ്‍ ആളുകളിലേക്കെത്താനെങ്കില്, ഇന്റര്‍നെറ്റ് വെറും 4 വര്‍ഷം കൊണ്ടാണ് 50 മില്യണ്‍ ആളുകളിലേക്കെത്തിയത്. 2010 ല്‍ വെറും 62 ദിവസം കൊണ്ട് 50 മില്യണ്‍ reach ലഭിക്കാന്‍ ഇന്റര്‍നെറ്റ് മീഡിയയ്ക്കു സാധിച്ചുവെന്നത് ഇതിന്റ പോപ്പുലാരിറ്റിയും വളര്‍ച്ചയും വ്യക്തമാക്കുന്നു. 2015 ല്‍ വെറും 2 ദിവസം കൊണ്ടാണ് ഇത്രയും reach ലഭിച്ചത് എന്നതും അറിയുക.!
സോഷ്യല്‍ മീഡിയയുടെ ഇന്നത്തെ അവസ്ഥയെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. രാഷ്ട്രീയമായും സാമൂഹികമായും നിരവധി ട്രോളുകളും മറ്റുമായി വളരെയധികം ജനകീയമായിക്കഴിഞ്ഞു ഇന്ന് ഓണ്‍ലൈന്‍ മീഡിയ.
പ്രധാനമായും രണ്ടുതരം മാര്‍ക്കറ്റിംഗ് രീതികളാണ് നിലവിലുള്ളത്.
– Treditional Marketing
– Online Marketing
രണ്ടു മാര്‍ക്കറ്റിംഗ് രീതികളുടെയും പ്രധാന ലക്ഷ്യം ഒന്നുതന്നെയാണ്. അഥവാ പരസ്യം കാണുന്ന പ്രേക്ഷകരെ അതിലേക്ക് ആകര്ഷിപ്പിച്ചു ആ ഉല്പന്നം അയാളെക്കൊണ്ട് വാങ്ങിപ്പിക്കുകയും അതുവഴി ബിസിനസ്സിന്റെ പ്രോഫിറ്റ് കൂട്ടുകയും ചെയ്യുകയെന്നതാണാ ലക്ഷ്യം.
രണ്ടു മാര്‍ക്കറ്റിംഗ് രീതികളും ഇന്ന് ഒരു ബിസിനസ്സിന്റെ വിജയത്തിന് ആവശ്യമാണ്. എങ്കിലും കൂടുതല്‍ വിജയകരമായി ഒരു ബിസിനസ്സിനെ അതിന്റെ ടാര്‍ഗറ്റ് ഓഡിയന്‍സിലേക്ക് എത്തിക്കുന്നതില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിനുള്ള സ്വീകാര്യത ഇന്ന് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ്.
ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന്റെ ചില പ്രധാന സവിശേഷതകള്‍
നിങ്ങള്‍ TV, റേഡിയോ, ദിനപത്രം തുടങ്ങിയ ട്രഡീഷണല്‍ മീഡിയകളില്‍ നിങ്ങളുടെ ബ്രാന്‍ഡിന്റെ ഒരു പരസ്യം കൊടുക്കുകയാണെന്നു വെക്കുക. അവ ടിവിയില്‍ അല്ലെങ്കില്‍ റേഡിയോയില്‍ എത്രയാളുകള്‍ കണ്ടു അല്ലെങ്കില്‍ കണ്ടുകൊണ്ടിരിക്കുന്നു എന്ന് നിങ്ങള്‍ക്ക് കൃത്യമായി അറിയാന്‍ സാധിക്കില്ല. ഇവ measure ചെയ്യാന്‍ ഒരു അളവുകോല്‍ ഇല്ലായെന്നു മാത്രമല്ല, നിങ്ങളുടെ പ്രോഡക്ടില്‍ താല്പര്യമുള്ളവരിലേക്കാണു ഇവ എത്തുന്നതെന്നും പറയാന്‍ സാധിക്കില്ല. അതുതന്നെയാണ് ട്രഡീഷണല്‍ മീഡിയയുടെ പ്രധാന ന്യൂനതകളിലൊന്ന്.
ട്രഡീഷണല്‍ മാര്‍ക്കറ്റിംഗിന്റെ മറ്റൊരു പ്രധാന ന്യൂനത അതിന്റെ ബഡ്ജറ്റാണ്. ടിവി, പ്രിന്റ്, റേഡിയോ മാധ്യമങ്ങളില്‍ പരസ്യം ചെയ്യാന്‍ വളരെയധികം കാശ് ചിലവഴിക്കേണ്ടതുണ്ട്.
ഓണ്‍ലൈന്‍ വഴി പ്രമോട്ടു ചെയ്യാന്‍ കുറഞ്ഞ ചിലവു മതി. അതുമാത്രമല്ല, അവ നമുക്കാവശ്യമായ രീതിയില്‍ യഥാര്‍ത്ഥ ഓഡിയന്‍സിലേക്ക് ടാര്‍ഗറ്റ് ചെയ്യാനും സാധിക്കുന്നതാണ്. (It is cost effective.)
പ്രേക്ഷകര്‍ നമ്മുടെ പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുകയാണെങ്കില്‍ (for PPC ad) മാത്രമേ നമുക്ക് കാശ് ചിലവാകുകയുള്ളൂ. ശരിയായ രീതിയില്‍ ഓഡിയന്‍സിനെ ടാര്‍ഗറ്റ് ചെയ്യുകവഴി അനാവശ്യ പരസ്യചിലവുകള് കുറക്കാന്‍ നമുക്കു സാധിക്കും.
ROI (Return On Investment) നോക്കി പരസ്യം ലാഭകരമാണോ അതല്ല നഷ്ടമാണോയെന്ന് എളുപ്പം തിരിച്ചറിയാന്‍ സാധിക്കും. അതനുസരിച്ച് പരസ്യത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താവുന്നതാണ്.

ഓണ്‍ലൈന്‍ വിസിറ്റര്സിന്റെ ജിയോഗ്രഫിക്കല്‍ എരിയ, വയസ്സ്, ജെന്റര്‍, ഭാഷ, ഇന്ററസ്റ്റഡ് ടോപിക് മുതലായവ നോക്കി നിങ്ങളുടെ പരസ്യങ്ങള്‍ കൃത്യമായി ടാര്‍ഗറ്റു ചെയ്യാന്‍ സാധിക്കും.
ഉദാഹരണത്തിന്, നിങ്ങളുടെ ബിസിനസിന്റെ 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള കസ്റ്റമേഴ്സിനു മാത്രമായി നിങ്ങളുടെ പരസ്യം കാണിച്ചാല്‍ മതിയെങ്കില്‍ അതിനും സാധ്യമാണ്.
ഒന്നുകൂടെ വ്യക്തമായി പറഞ്ഞാല്‍, നിങ്ങളുടെ പ്രോഡക്ടില്‍ അല്ലെങ്കില്‍ സര്‍വ്വീസില്‍ താല്പര്യമുള്ള ആളുകളിലേക്ക് മാത്രമായി പ്രസ്തുത പരസ്യം കാണിക്കുവാന്‍ ഓണ്‍ലൈന്‍ അഡ്വര്‍ട്ടൈസിംഗ് സഹായിക്കുന്നു. അതുകൊണ്ട്തന്നെ ഇവയെ inbound marketing എന്നും വിളിക്കുന്നു.

എന്നാല്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ ഏറെയും പ്രേക്ഷകര്‍ക്കു കണ്ട്രോള് ചെയ്യാവുന്നവയാണ്. വിസിറ്റര്സിന്റെ സമയവും സൗകര്യവുമനുസരിച്ച് പരസ്യങ്ങള്‍ കാണുകയോ ബ്ലോക്കു ചെയ്യുകയോ ചെയ്യാം.
കസ്റ്റമറുടെ താല്പര്യങ്ങള്ക്ക് യോജിച്ച പരസ്യങ്ങള്‍ മാത്രം അവരിലേക്കെത്തിക്കാന്‍ ഗൂഗിള്‍ ആഡ്വേര്‍ഡ്, ഫേസ്ബുക്ക് പോലെയുള്ള അഡ്വര്‍ട്ടൈസിംഗ് സൈറ്റുകള്‍ പരസ്യദാതാക്കളെ സഹായിക്കുന്നു.
ഓണ്‍ലൈന്‍ അഡ്വര്‍ട്ടൈസിംഗില്‍ താല്പര്യമുള്ളവര്ക്ക് ഗൂഗിള്‍ നിരവധി മൊഡ്യൂളുകളടങ്ങുന്ന സ്റ്റഡി ഗൈഡുകളും, നിര്‍ദ്ദേശങ്ങളും നല്‍കുന്നതാണ്. എക്സാം പാസ്സാകുന്നവര്‍ക്ക് ഗൂഗിളിന്റെ സര്‍ട്ടിഫിക്കേഷനും ലഭിക്കുന്നതാണ്. ഇത്തരത്തില്‍ google adword exam പാസ്സായവര്‍ക്ക് അവരുടെ കമ്പനിസൈറ്റില് google partners badge ഉപയോഗിക്കാന്‍ അവസരം ലഭിക്കുന്നു. ഫേസ്ബുക്ക് പോലെയുള്ള മറ്റു വെബ്സൈറ്റുകളും effective ആയി അഡ്വര്‍ട്ടൈസിംഗ് ചെയ്യുന്നതിനായി ഇത്തരം online certifications നല്‍കുന്നുണ്ട്.
സാധാരണക്കാര്‍ക്കും അവരുടെ ബിസിനസ്സ് സ്വന്തമായി ഓണ്‍ലൈനില്‍ പ്രമോട്ട് ചെയ്യാന്‍ സാധിക്കുന്നതാണ്. എങ്കിലും ഇത് പരിചയസമ്പന്നരായ ഡിജിറ്റല്‍ ഏജന്‍സികളെക്കൊണ്ട് ചെയ്യിക്കുകയായിരിക്കും അഭികാമ്യം. കാരണം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നത് പല ഘടകങ്ങള്‍ കൂടിച്ചേര്‍ന്നതാണ്.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രധാന ഘടകങ്ങള്‍
- മാര്‍ക്കറ്റ് റിസേര്‍ച്ച്
- Keyword റിസേര്‍ച്ച്
- SEO friendly വെബ്സൈറ്റ്
- Blogs
- Web Analytics
- Search Engine Optimization
- Online Advertising
- Social Media Marketing
- Email Marketing
- Online Reputation Management (ORM)
ഇവ ഓരോന്നും വളരെ details ആയി പറയേണ്ട topics ആണ്. ഈയൊരു പോസ്റ്റിലൂടെ ഇവ വിശദീകരിക്കുക പ്രയാസമാണ്. ഇവയെ മറ്റൊരു പോസ്റ്റില്‍ പറയാന്‍ ശ്രമിക്കാം.
എങ്ങനെയാണ് കമ്പനികള്‍ വെബ്സൈറ്റു വഴി കസ്റ്റമറെ ആകര്ഷിപ്പിക്കുന്നതും ബന്ധം നിലനിര്‍ത്തുന്നതുമെന്ന് താഴെയുള്ള ഫണല്‍ ചിത്രം നോക്കിയാല്‍ മനസ്സിലാകും.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കരിയറിലേക്ക് വരുന്ന തുടക്കക്കാര്‍ മനസ്സിലാക്കേണ്ട ഒരു പ്രധാന വസ്തുതയെന്നത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പഠനമെന്നാല്‍ വെബ്സൈറ്റുമായി ബന്ധപ്പെട്ടുകൊണ്ട് പ്രാക്ടിക്കലായി ചെയ്തുകൊണ്ടു പഠിക്കേണ്ട ഒന്നാണ്. തിയറികളും മറ്റും മാത്രം നോക്കി മനപാഠമാക്കേണ്ട ഒന്നല്ല ഇവ.
ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് രംഗത്ത് ദിനംപ്രതി മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അവയെല്ലാം upto date ആയി മനസ്സിലാക്കേണ്ടത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ അത്യാവശ്യമാണ്. കാരണം, ഇന്നലെ വരെയുണ്ടായിരുന്ന പല രീതികളും സ്ട്രാറ്റജികളുമെല്ലാം ഇന്ന് മാറിയിട്ടുണ്ടാകാം.
ഗൂഗിള്‍തന്നെ ഒരുപാടു തവണ അവയുടെ അല്‍ഗോരിതത്തിലും രീതികളിലും മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞു. SEO പോലുള്ള വിഷയത്തില്‍ ഇന്നും 10 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള out dated ആയ രീതികളും മിത്തുകളും പിന്തുടരുന്ന ഒരുപാടു ഡിജിറ്റല്‍ ഏജന്‍സികളുണ്ട്.
SearchEngineLand.com, Hubspot.com, moz തുടങ്ങിയ സൈറ്റുകളില്‍ ഇടയ്ക്കിടെ വിസിറ്റു ചെയ്ത് ലേറ്റസ്റ്റായ അപ്ഡേറ്റുകളും മറ്റും മനസ്സിലാക്കാന്‍ ശ്രമിക്കുക.
Tags: Digital Marketing, Facebook, Google Adwords, Internet, online, Social Media, Web Development, Web TutorialsCategorised in: Web Development
1 Comment
Nice discription