SEO യെക്കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍.
സേര്‍ച്ച് എന്‍ജിന്‍ എന്നാല്‍ എന്താണെന്ന് ഇന്ന് അധിക പേര്‍ക്കും അറിയാം. Google, Yahoo, Bing തുടങ്ങിയ നിരവധി സേര്‍ച്ച് എന്‍ജിന്‍ വെബ്‌സൈറ്റുകളിലൂടെ പരതി നോക്കിയാണ് നാം നമുക്കാവശ്യമായ ഡാറ്റകള്‍ ഇന്റര്‍നെറ്റില്‍ നിന്നും കണ്ടെത്തുന്നത്. അതായത് google.com പോലുള്ള സൈറ്റുകളില്‍ നാം നമുക്ക് വേണ്ട പദങ്ങള്‍ അഥവാ keywords ടൈപ്പ് ചെയ്തു seach ചെയ്യുമ്പോള്‍ നമുക്കാവശ്യമായ ഇന്‍ഫോര്‍മേഷന്‍ അടങ്ങിയ നിരവധി വെബ്‌പേജുകള്‍ നമുക്ക് മുമ്പിലേക്കെത്തുന്നു.
മലയാളം ന്യൂസ് എന്ന് ഗൂഗിളില്‍ search ചെയ്താല്‍ മലയാളത്തിലെ നിരവധി ന്യൂസ് വെബ്‌സൈറ്റുകള്‍ നമുക്ക് ഗൂഗിള്‍ കാണിച്ചു തരുന്നു. എങ്ങിനെയാണിവ സാധിക്കുന്നത്? നമ്മുടെ വെബ്‌സൈറ്റുകളും ഇതുപോലെ സേര്‍ച്ച് എന്‍ജിനില്‍ മുന്‍നിരയില്‍ എത്താന്‍ എന്തൊക്കെ ചെയ്യണം തുടങ്ങിയവയെക്കുറിച്ച് ചില അടിസ്ഥാന കാര്യങ്ങളാണ് ഇത്തവണ പറയാനുദ്ദേശിക്കുന്നത്. (SEO അഥവാ Search Engine Optimization എന്നത് വളരെ വിസ്തൃതമായ ഒരു മേഖലയാണ്. വളരെ പ്രധാനമായ ചില കാര്യങ്ങള്‍ മാത്രമാണിവിടെ പറയുന്നത്.)
സേര്‍ച്ച് എന്‍ജിനുകള്‍ എല്ലാം ഒരു നിശ്ചിത ഫോര്‍മുലകള്‍ക്കനുസരിച്ചാണ് വെബ്‌പേജുകള്‍ ഇന്റക്‌സ് ചെയ്യുന്നതും അവ നമുക്കു മുന്‍പില്‍ പ്രദര്‍ശിപ്പിക്കുന്നതും. റോബോട്ട് എന്ന് വിളിക്കുന്ന crawler കോടാനുകോടി വെബ്‌സൈറ്റുകളില്‍ നിന്നും നിലവാരവും, വിശ്വാസ്യതയും, പോപ്പുലാരിറ്റിയും, ശരിയായ ഇന്‍ഫോര്‍മേഷന്‍സ് അടങ്ങിയതുമായ വെബ്‌പേജുകള്‍ കണ്ടെത്തി അവയിലെ keywords കളും മറ്റു info കളും index ചെയ്തുവെക്കുന്നു. ഒരു നിശ്ചിത അല്‍ഗോരിതം ഉപയോഗിച്ചാണ് സേര്‍ച്ച് എന്‍ജിനുകള്‍ ഇവ ഇന്റക്‌സ് ചെയ്യുന്നത്.
നാം ഒരു നിശ്ചിത വാക്കോ പദങ്ങളോ സേര്‍ച്ച് ചെയ്യുമ്പോള്‍ സേര്‍ച്ച് എന്‍ജിന്‍ ആ പദങ്ങളടങ്ങിയ വെബ്‌സൈറ്റുകള്‍ popularity ക്കനുസൃതമായി നമുക്ക് മുമ്പില്‍ ലിസ്റ്റ് ചെയ്തു തരുന്നു. Keywords കളിലുള്ള വിശ്വാസ്യത, മറ്റു സൈറ്റുകളില്‍ നിന്നുള്ള ബാക്ക് ലിങ്കുകള്‍, വിസിറ്റര്‍സിന്റെ റിവ്യൂസ്, വിസിറ്റര്‍സിന്റെ എണ്ണം, സൈറ്റില്‍ ചിലവഴിച്ച സമയം, bounce rate തുടങ്ങി അനവധി കാര്യങ്ങള്‍ നോക്കിയാണ് ഗൂഗിള്‍ നമുക്കാവശ്യമായ സൈറ്റുകള്‍ തരം തിരിച്ചു കാണിച്ചു തരുന്നത്.
ഒരു യൂസര്‍ ഗൂഗിളില്‍ ഒരു keyword ടൈപ്പ് ചെയ്ത് enter key അല്ലെങ്കില്‍ search ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വെബ്‌സര്‍വ്വര്‍ ആ സന്ദേശം അഥവാ റിക്വസ്റ്റ് index server നു കൈമാറുന്നു. ഇന്റക്‌സ് എന്നതു ഏകദേശം ഒരു പുസ്തകത്തിലെ index പോലെത്തന്നെയാണ്. പ്രസ്തുത ഇന്റക്‌സ് സേര്‍ച്ച് ചെയ്യപ്പെട്ട പദം പുസ്തകത്തില്‍ മുഴുവന്‍ എവിടെയൊക്കെയുണ്ട് എന്ന് നമുക്ക് കാണിച്ചുതരുന്ന പോലെയാണ് ഇവിടെയും സംഭവിക്കുന്നത്. ഈ ലിസ്റ്റില്‍ നിന്നാണ് പ്രസ്തുത keywords അടങ്ങിയ സൈറ്റുകള്‍ google നമുക്ക് കാണിച്ചു തരുന്നത്. (സെക്കന്റുകള്‍ക്കുള്ളില്‍!)
ഇടക്കിടെ ഗൂഗിള്‍ ഈ index അപ്‌ഡേറ്റു ചെയ്യും. പേജ് റാങ്കിനനുസരിച്ച് സൈറ്റുകളുടെ പട്ടികയിലെ സ്ഥാനവും മാറുന്നതാണ്.
സേര്‍ച്ച് എന്‍ജിനുകള്‍ ഒരു വെബ്‌പേജ് ഇന്റക്‌സ് ചെയ്യുന്നത് നിരവധി കാര്യങ്ങളെ ആശ്രയിച്ചാണ്. വെബ് പേജുകളിലെ ഉള്ളടക്കം, popularity, meta tags, keywords, back links തുടങ്ങി അനവധി കാര്യങ്ങള്‍ ശ്രദ്ധിച്ചാണ് ഇവ index ചെയ്യുന്നത്.
ഗൂഗിള്‍ പോലുള്ള പ്രമുഖ search engine website കളുടെ ഗൈഡ്‌ലൈനുകള്‍ക്കനുസരിച്ച് നിങ്ങളുടെ വെബ്‌സൈറ്റ് optimize ചെയ്താല്‍ നിങ്ങള്‍ക്ക് സേര്‍ച്ച് ലിസ്റ്റില്‍ മുന്‍നിരയിലേക്കു വരാന്‍ സാധിക്കും. Black hat SEO, White hat SEO എന്നതുപോലെ On Page SEO, Off Page SEO, Organic SEO, Paid SEO എന്നുമൊക്കെ SEO യെ തരംതിരിച്ചിട്ടുണ്ട്. ഇവയെല്ലാം വിശദികരിക്കാന്‍ ഈ ഒരു പോസ്റ്റിലൂടെ സാധ്യമല്ല. കൂടുതല്‍ പേരും പ്രത്യേകിച്ചു കേരളത്തില്‍ പല SEO കമ്പനികളടക്കം കൃത്യമായ രീതിയിലല്ല SEO കൈകാര്യം ചെയ്യുന്നത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഒരു പൊതുവായ അറിവു നല്‍കുക മാത്രമാണു ഈ പോസ്റ്റിന്റെ ലക്ഷ്യം.
Freelance Web Developer Kerala എന്നു നിങ്ങള്‍ ഗൂഗിളില്‍ സേര്‍ച്ചു ചെയ്താല്‍ നിങ്ങള്‍ക്കു ഏറ്റവും മുകളിലായി hamtoons.com എന്ന ഈ വെബ്‌സൈറ്റ് കാണുവാന്‍ സാധിക്കും. അതുപോലെ Drawing Tutorials Malayalam എന്നു സേര്‍ച്ചു ചെയ്താലും ഇതേ സൈറ്റു തന്നെ കിട്ടും. ഇങ്ങിനെ ലിസ്റ്റ് ചെയ്യുന്നതിനെ SERP (Search Engine Results Page) എന്ന് പറയും.
ഓരോ വെബ്‌സൈറ്റുകളിലേയും പേജുകളിലെ ഉള്ളടക്കത്തിനനുസരിച്ചാണ് സേര്‍ച്ച് എന്‍ജിനുകള്‍ പേജുകള്‍ തരംതിരിച്ച് ആവശ്യക്കാര്‍ക്കു മുമ്പിലെത്തിക്കുന്നത്. അതായത് Hospitals in kerala എന്ന് ഒരാള്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്യുകയാണെങ്കില്‍ ഗൂഗിളില്‍ മുമ്പേ index ചെയ്തുവെച്ച ലിസ്റ്റില്‍ നി്ന്നും പ്രസ്തുത പദങ്ങള്‍ അടങ്ങിയ വെബ്‌സൈറ്റുകള്‍ അവയുടെ പോപ്പുലാരിറ്റിക്കനുസരിച്ച് ഗൂഗിള്‍ കാണിച്ചുതരും.
എന്നുവെച്ച് ഒരു ഹോസ്പിറ്റല്‍ വെബ്‌സൈറ്റില്‍ hospital, kerala തുടങ്ങിയ പദങ്ങള്‍ കുത്തി നിറയ്ക്കാന്‍ പാടില്ല. ഇതു ഗൂഗിള്‍ റാങ്കില്‍ പിറകിലോട്ടു വരാനിടയാകും. Keyword sutffing എന്നാണിതിനു പറയുക. അതുപോലെ ചിലര്‍ ഇത്തരം keyword കള്‍ യൂസറിനു കാണാത്തവിധം hidden ആക്കി വെക്കാറുണ്ട്. ഇതും ഒരു തെറ്റായ രീതിയാണ്. ഗൂഗിളിനു ഇതെല്ലാം എളുപ്പം കണ്ടെത്താനാകും.
ഇതുപോലെ ഗൂഗിളിന്റെ adwords പോലുള്ള paid options ഉപയോഗിച്ചും ഗൂഗിളില്‍ ലിസ്റ്റു ചെയ്യാം. പക്ഷെ ഇവയ്ക്കു താഴെ Ads എന്നോ sponsored എന്നോ കാണിച്ചിരിക്കും. ഇത്തരം ലിങ്കുകളേക്കാള്‍ വിശ്വാസ്യത organic ആയി വരുന്ന ലിസ്റ്റുകള്‍ക്കായിരിക്കും എന്നതിനാല്‍ കൂടുതല്‍ പേരും ഇത്തരം ലിങ്കുകളേക്കാള്‍ പ്രാധാന്യം organic result നു കൊടുക്കാറുണ്ട്.
എന്നാല്‍ എല്ലാ പ്രമുഖ കമ്പനികളും adwords ലും മറ്റു affiliated programme ലുമൊക്കെ നിരന്തരം Ads കള്‍ കൊടുക്കാറുണ്ട്. ഇതുമൂലം അവര്‍ക്കു കൂടുതല്‍ ട്രാഫിക്കും റീച്ചുമൊക്കെ ലഭിക്കുന്നു. ഇതിനെ SEM അഥവാ Search Engine Marketing എന്നു വിളിക്കുന്നു. അതുപോലെ സോഷ്യല്‍ മീഡിയയില്‍ ഇവയെ SMM അഥവാ Social Media Marketing എന്നും വിളിക്കുന്നു.
ബാക്ക് ലിങ്കുകള്‍
വെബ്‌സൈറ്റിലെ കണ്ടന്റുകള്‍ക്കു പുറമെ വേറെയും പല കാര്യങ്ങള്‍ കണക്കിലെടുത്താണ് ഗൂഗിള്‍ നിങ്ങളുടെ വെബ്‌സൈറ്റ് ലിസ്റ്റ് ചെയ്യുന്നത്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് back links. ബാക്ക്‌ലിങ്കുകളെ ശരിക്കും നിങ്ങളുടെ സൈറ്റിലേക്കുള്ള ഒരു vote ആയി കാണാവുന്നതാണ്. നിങ്ങളെ മറ്റുള്ളവര്‍ റഫര്‍ ചെയ്യുമ്പോള്‍ ഗൂഗിള്‍ അതിനെ ഒരു recommendation ആയാണു കാണുക. ഇത്തരം അനേകം ബാക്ക്‌ലിങ്കുകള്‍, പ്രത്യേകിച്ചു popularity കൂടിയ വെബ്‌സൈറ്റുകളില്‍ നിന്നാകുമ്പോള്‍ നിങ്ങളുടെ റാങ്ക് വളരെ പെട്ടെന്നു ഉയരാന്‍ കാരണമാകും.
നിങ്ങളുടെ വെബ്‌സൈറ്റ് URL ഗൂഗിളില്‍ submit ചെയ്യേണ്ടതുണ്ടോ?
ഗൂഗിള്‍ എന്നത് മുഴുവനായും ഓട്ടോമാറ്റിക് സേര്‍ച്ച് എന്‍ജിനാണ്. സേര്‍ച്ചിംഗ് പ്രോസസ്സില്‍ human ഇടപെടലുകള്‍ക്കു പകരം സ്‌പൈഡര്‍ എന്നു വിളിക്കുന്ന റോബോട്ട് പുതിയ വെബ്‌സൈറ്റുകളും, വെബ്‌സൈറ്റ് അപ്‌ഡേറ്റുകളും ഓട്ടോമാറ്റിക്കായിത്തന്നെ crawl ചെയ്ത് കണ്ടെത്തി ഗൂഗിള്‍ ഇന്റക്‌സിലേക്കു ചേര്‍ക്കപ്പെടും.
ഈ റോബോട്ട് എന്ന സോഫ്റ്റ്‌വെയര്‍ ഓരോ സൈറ്റുകളില്‍ നിന്നും സൈറ്റുകളിലൂടെ സഞ്ചരിച്ച് അവയിലെ hyper link കളെയും മറ്റും follow ചെയ്താണ് അവ ഇന്റക്‌സ് ചെയ്യുന്നത്. ഇങ്ങനെ ഏതെങ്കിലും വഴികളിലൂടെ automatic ആയിത്തന്നെ നിങ്ങളുടെ വെബ്‌സൈറ്റ് url ഗൂഗിള്‍ ഡാറ്റാബേസിലേക്കു ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വീണ്ടും അവ സബ്മിറ്റ് ചെയ്യേണ്ടതില്ല.
ഗൂഗിള്‍ വെബ്‌സൈറ്റിലെ Add url എന്ന ലിങ്ക് വഴി നിങ്ങളുടെ വെബ്‌സൈറ്റ് url ഗൂഗിളിലേക്കു ചേര്‍ക്കാവുന്നതാണ്. ഗൂഗിള്‍ ഇതിനു ചാര്‍ജ്ജ് ഒന്നുംതന്നെ ഈടാക്കില്ല. മാത്രമല്ല, സബ്മിറ്റ് ചെയ്ത എല്ലാ വെബ്‌സൈറ്റുകളും ഗൂഗിള്‍ ഇന്റക്‌സ് ലിസ്റ്റില്‍ വരുമെന്ന ഗ്യാരണ്ടിയും ഗൂഗിള്‍ നല്‍കുന്നില്ല.
ഗൂഗിളില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ ഗൂഗിളിന്റെ guideline അനുസരിച്ച് വേണം പ്രവര്‍ത്തിക്കാന്‍. SEO അഥവാ Search Engine Optimization എന്നത് പെട്ടെന്ന് റിസള്‍ട്ട് ഉണ്ടാക്കുന്ന വിദ്യയാണെന്ന് കരുതരുത്. മാസങ്ങളും വര്‍ഷങ്ങളും തുടര്‍ച്ചയായി നിരീക്ഷണം ചെയ്തും പല തരത്തിലുള്ള അപ്‌ഡേഷനുകള്‍ നടത്തിയുമൊക്കെ മാത്രമേ മുന്നിലെത്താന്‍ സാധിക്കൂ. നിങ്ങളുടെ കോംപിറ്റിറ്റര്‍സും ഇതേ രീതിയില്‍ പ്രയത്‌നിച്ചു കൊണ്ടിരിക്കുകയാണെന്നത് ഒരിക്കലും വിസ്മരിക്കരുത്. SEO മാത്രം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന പല കമ്പനികളുമുണ്ട്. വളരെ വലിയ വിലകളാണ് ഇവര്‍ SEO സര്‍വ്വീസിനു ഈടാക്കുന്നത്.
അറിയുക! ഒരു നല്ല വെബ്‌സൈറ്റ് ഉണ്ടായതുകൊണ്ട് മാത്രം നിങ്ങള്‍ ഓണ്‍ലൈന്‍ രംഗത്ത് എല്ലാമായി എന്നു തെറ്റിദ്ധരിക്കരുത്. നിങ്ങളുടെ വെബ്‌സൈറ്റ് എത്ര നല്ല രീതിയില്‍ ഡിസൈന്‍ ചെയ്താലും അവ നിങ്ങളുടെ കസ്റ്റമര്‍ ഗൂഗിളില്‍ (നിങ്ങളുടെ സര്‍വ്വീസുമായി ബന്ധപ്പെട്ട പദങ്ങള്‍ ഉപയോഗിച്ചോ മറ്റോ) സേര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടുന്നില്ലെങ്കില്‍ വളരെ വലിയ ഒരു സാധ്യതയാണു നിങ്ങള്‍ക്ക് നഷ്ടമാകുന്നത്!!!
- വെബ്‌സൈറ്റുകളില്‍ സേര്‍ച്ച് എന്‍ജിന്‍ ഫ്രണ്ട്‌ലി കണ്ടന്റുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
- ഇവ ഇന്‍ഫോര്‍മേറ്റീവ് ആയിരിക്കണം. ഉപയോക്താക്കള്‍ നിങ്ങളുടെ വെബ്‌സൈറ്റ് വായിക്കാതെ പെട്ടെന്നു ക്ലോസ് ചെയ്യുന്നത് (bounce rate) നിങ്ങളുടെ റാങ്കിനെ ബാധിക്കും.
- സേര്‍ച്ച് എന്‍ജിനേക്കാള്‍ ഫോക്കസ് ചെയ്യേണ്ടത് യൂസര്‍സിനെയായിരിക്കണം.
- പ്രധാന ടൈറ്റിലുകള്‍ക്ക് h1, h2, h3 തുടങ്ങിയ html tag കള്‍ ഉപയോഗിക്കുക.
- ടെക്‌സ്റ്റുകളും മറ്റും ഇമേജുകളായി കൊടുക്കാതെ കഴിയുന്നത്ര അവ ടെക്‌സ്റ്റുകളായിത്തന്നെ കൊടുക്കുക. ഗൂഗിള്‍ crawlers നു ഇമേജില്‍ ഒളിഞ്ഞിരിക്കുന്ന ടെക്‌സ്റ്റുകള്‍ ഇന്റക്‌സ് ചെയ്യാനാകില്ല. അത്‌കൊണ്ട് ഇംപോര്‍ട്ടന്റ് പദങ്ങളും (keywords) ലിങ്കുകളുമൊക്കെ plain text ആക്കി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
- ഇമേജുകള്‍ക്ക് യോജിച്ച description കളും alt tag കളും കൊടുക്കുക.
SEO ടൂളുകള്‍
വെബ്‌സൈറ്റിന്റെ SEO പ്രൊമോഷനു വേണ്ടി ഗൂഗിള്‍തന്നെ ഒരുപാടു ഫ്രീ ടൂളുകള്‍ നമുക്ക് നല്‍കുന്നുണ്ട്. അവ പരമാവധി ഉപയോഗപ്പെടുത്തുക. Google Webmaster Tool, Google Analytics തുടങ്ങിയവ ഉപയോഗിച്ച് നിങ്ങളുടെ സൈറ്റിലെ വിസിറ്റര്‍സിനെക്കുറിച്ചും search result നെക്കുറിച്ചുമൊക്കെ യഥാസമയങ്ങളില്‍ മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക. ഒരുപാടു paid tools കളും ഓണ്‍ലൈനില്‍ കിട്ടും. പറ്റുമെങ്കില്‍ ഇവയും ഉപയോഗപ്പെടുത്തുക.
ആഗോള തലത്തിലും country തലത്തിലും വെബ്‌സൈറ്റുകളെ പലതരം അല്‍ഗോരിതങ്ങളുപയോഗിച്ച് റാങ്ക് ചെയ്യുന്ന ഒരു സൈറ്റാണു alexa.com
Alexa.com ല്‍ നിങ്ങളുടെ വെബ്‌സൈറ്റ് അഡ്രസ്സ് enter ചെയ്തു നിങ്ങളുടെ ഗ്ലോബല്‍ റാങ്ക് എത്രയാണെന്നു കാണാവുന്നതാണ്. റാങ്ക് ഒന്നും കാണിക്കുന്നില്ലെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ സൈറ്റ് alexa യില്‍ വന്നിട്ടില്ലയെന്നാണ്. ഒരു നിശ്ചിത റാങ്കു മുതലിങ്ങോട്ടുള്ളവ മാത്രമാണ് alexa യില്‍ ലിസ്റ്റു ചെയ്യപ്പടുകയുള്ളൂ. ഇവയില്‍ ഒന്നാം റാങ്ക് ഗൂഗിളിനാണ്. ഇവയൊക്കെ ദിവസവും മാറിക്കൊണ്ടിരിക്കും.
എന്നാല്‍ alexa.com 100% യഥാര്‍ത്ഥമായ റിസള്‍ട്ട് അല്ല എന്നാണ് പല SEO bloggers ഉം പറയുന്നത്. അതിനു നിരവധി കാരണങ്ങളും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇതിനകം SEO യെക്കുറിച്ച് അല്‍പമെങ്കിലും ധാരണ കിട്ടിയിട്ടുണ്ടാകുമെന്ന വിശ്വാസത്തോടെ നിങ്ങള്‍ക്ക് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു.
Tags: Google, Internet, Search Engine, SEM, SEO, SERP, Web Development, web hosting, website
Categorised in: Web Development
5 Comments
very informative article. Thanks a lot.
Well done Mr. Harmed
Good Work
Thanks Aboobacker
നല്ല ആർറ്റിക്ലെൽ. പങ്കുവെച്ചതിനു വലരെ നന്നി.
ഇവ നിങ്ങള്‍ക്ക് ഉപയോഗപ്രദമായി എന്നറിയുന്നതില്‍ വളരെ സന്തോഷം 🙂 തുടര്‍ന്നും നിങ്ങളുടെ സഹകരണവും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. നന്ദി.