വെബ്‌സൈറ്റ് ഡെവലപ്പ്‌മെന്റ് പ്രൊഫഷനിലേക്കു കടന്നുവരുന്ന തുടക്കക്കാര്‍ മനസ്സിലാക്കിയിരിക്കേണ്ട ചില വസ്തുതകള്‍.
ഇത്തവണ വെബ്‌സൈറ്റ് ഡെവലപ്പ്‌മെന്റ് ഇഷ്ടപ്പെടുന്ന അഥവാ ഈ മേഖലയിലേക്കു കടന്നുവരാന്‍ ആഗ്രഹിക്കുന്ന തുടക്കക്കാര്‍ മനസ്സിലാക്കിയിരിക്കേണ്ട ചില വസ്തുതകളെക്കുറിച്ചാണ് പറയാനുദ്ദേശിക്കുന്നത്.
വെബ് ഡെവലപ്പ്‌മെന്റ് മേഖല ഗ്രാഫിക് ഡിസൈന്‍ മേഖലയെ അപേക്ഷിച്ച് അല്‍പം വിശാലവും കൂടുതല്‍ ശ്രദ്ധ വേണ്ടതുമായ ഒരു കരിയറാണ്.
എന്നാല്‍ ചെറുകിട കമ്പനികളില്‍ ഇവയില്‍ പലതും ഒരാള്‍ തന്നെ ചെയ്യേണ്ടി വന്നേക്കാം. ഇന്ന് വലിയ കമ്പനികളും ഇത്തരം multi skill ഉള്ളവരെയാണ് സെലക്ട് ചെയ്യാറുള്ളത്. പ്രത്യേകിച്ച് സാമ്പത്തിക മാന്ദ്യവും മറ്റു ബുദ്ധിമുട്ടുകളും നേരിടുന്ന സമയങ്ങളില്‍ കമ്പനി ഇത്തരം skill ഉള്ളവരെ നിലനിര്‍ത്താന്‍ പരമാവധി ശ്രമിക്കും.
അതുകൊണ്ട് ഇനിയുള്ള കാലങ്ങളില്‍ ഇത്തരം ബേസിക് അറിവുകളില്‍ ഒതുങ്ങി നില്‍ക്കാതെ ഇതുമായി ബന്ധപ്പെട്ടുകിടക്കുന്ന എല്ലാ മേഖലകളെക്കുറിച്ചും സാമാന്യം നല്ല അറിവ് ഉണ്ടാക്കിയെടുക്കേണ്ടത് ഈ മേഖലയിലെ നിലനില്‍പിന് അത്യാവശ്യമാണ്.
തുടക്കക്കാര്‍ക്കും പ്രൊഫഷണല്‍സിനും ഒരുപോലെ റഫര്‍ ചെയ്യാവുന്ന സൗജന്യ സൈറ്റുകളാണ് www.w3schools.com , www.tutorialspoint.com തുടങ്ങിയവ. Step by step ആയാണു ഇതിലെ പാഠ ഭാഗങ്ങള്‍ പറഞ്ഞുപോകുന്നത്. Coding പഠിക്കുന്നവര്‍ക്ക് അവര്‍ പഠിക്കുന്ന ഭാഗങ്ങള്‍ പ്രാക്ടിക്കലായി ചെയ്തു നോക്കാനുള്ള സൗകര്യവും ഈ സൈറ്റിലുണ്ട്. വെറുതെ വായിച്ചു പോകാതെ ഓരോ ചാപ്റ്ററുകളും സൂക്ഷമമായി നിരീക്ഷിക്കുകയും ചെയ്തു നോക്കുകയും ചെയ്തതിനു ശേഷമേ അടുത്ത ഭാഗത്തേക്കു പോകാവൂ. ഇതുപോലെയുള്ള ഒരുപാടു വെബ്‌സൈറ്റുകള്‍ ലഭ്യമാണ്. ഇവയില്‍ നിങ്ങള്‍ക്കു comfort ആയ സൈറ്റുകള്‍ തിരഞ്ഞെടുത്ത് പഠനം ആരംഭിക്കുക.
അല്‍പം ബേസിക് കാര്യങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇവ റിയല്‍ വര്‍ക്കുകളില്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ആശയങ്ങള്‍ വന്നു തുടങ്ങും. ഇത്തരം ചില ഉദാഹരണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് SmashingMagazine.com, tutsplus.com, 1stwebdesigner.com, Hongkiat.com, tympanus.net/codrops/ തുടങ്ങിയ വെബ്‌സൈറ്റുകള്‍.
ഡിസൈനിംഗിനു പ്രാധാന്യം കൊടുക്കുന്നവര്‍ തീര്‍ച്ചയായും ആദ്യം ഫോട്ടോഷോപ്പ്, ഇല്ലുസ്‌ട്രേറ്റര്‍ തുടങ്ങിയ ഗ്രാഫിക്കല്‍ സോഫ്റ്റവെയര്‍ പഠിച്ച ശേഷം വേണം coding പഠിക്കുവാന്‍.
വെബ്‌സൈറ്റ് ഡെവലപ്പ്‌മെന്റുമായി ബന്ധപ്പെട്ട് അത്യാവശ്യം പഠിച്ചിരിക്കേണ്ട ഭാഗങ്ങള്‍ :
- ഇന്റര്‍നെറ്റ് ബേസിക്‌സ്. (എന്താണ് ഇന്റര്‍നെറ്റ്, ഇന്റര്‍നെറ്റിന്റെ പ്രവര്‍ത്തന രീതി, ഉപയോഗങ്ങള്‍ തുടങ്ങിയവ.)
- HTML
- CSS
- JavaScript
ആവശ്യമായ സോഫ്റ്റ്‌വെയറുകള്‍
- ഫോട്ടോഷോപ്പ്, ഇല്ലുസ്‌ട്രേറ്റര്‍ പോലുള്ള ഡിസൈന്‍ സോഫ്റ്റ്‌വെയര്‍.
- കോഡ് എഡിറ്റര്‍ (Notepad / Sublime Text Editor / Adobe Brackets / Dreamweaver തുടങ്ങിയവയില്‍ നിങ്ങള്‍ക്കു യോജ്യമായവ).
- ടെസ്റ്റ് ചെയ്യാന്‍ ഒരു ബ്രൗസര്‍.
ഇത്രയുമായാല്‍ ഒരു ബേസിക് നോളജ് ആയെന്നു പറയാം. എന്നാല്‍ മുകളില്‍ പറഞ്ഞ അടിസ്ഥാന യോഗ്യതയ്ക്കു പുറമെ, സര്‍വ്വര്‍ ബേസിക്‌സ്, Responsive Design, Domain and Hosting ബേസിക്‌സ്, JQuery, Bootstrap, AngularJs പൊലെയുള്ള കോഡ് ലൈബ്രറികളും, ഫ്രേംവര്‍ക്കുകളും, PHP പോലുള്ള back-end ടൂളുകളുമൊക്കെ അറിയുന്നവര്‍ക്കാണു ഇന്ന് സാധ്യതകള്‍ കൂടുതല്‍. ഇവയെല്ലാം അറിയാമെങ്കില്‍ ഫ്രീലാന്‍സറായും തിളങ്ങാവുന്നതാണ്.
ഇവയെല്ലാം നിങ്ങള്‍ക്കു w3schools.com ലൂടെ സിമ്പിളായി പഠിക്കാവുന്നതാണ്. ഒരു മുന്‍ഗണനാ ക്രമപ്രകാരം വേണം ഇവ പഠിക്കാന്‍. HTML, CSS എന്നിവ പഠിച്ചശേഷം മാത്രമേ Javascript, PHP തുടങ്ങിയവയിലേക്കു പോകാവൂ.
ഒരിക്കലും വളരെ ധൃതിപിടിച്ച് ഒറ്റ ദിവസം കൊണ്ടുതന്നെ എല്ലാം പഠിക്കാന്‍ ശ്രമിക്കരുത്. അങ്ങനെ പഠിക്കാന്‍ പറ്റിയ ഒരു മേഖലയല്ല വെബ്‌സൈറ്റ് ഡെവലപ്പ്‌മെന്റ് എന്ന് ആദ്യമേ മനസ്സിലാക്കുക.
2 മാസവും 3 മാസവും കൊണ്ട് വെബ്‌സൈറ്റ് ഡെവലപ്പ്‌മെന്റ് പഠിക്കാം എന്ന് അവകാശപ്പെടുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ കാലമാണിത്. എല്ലാത്തിനും crash course കളാണു ഇന്നുള്ളത്.
ശ്രദ്ധിക്കുക. യഥാര്‍ത്ഥത്തില്‍ വെബ് ഡെവലപ്പ്‌മെന്റ് മേഖല നിങ്ങള്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നും പഠിക്കുന്നതിലും എത്രയോ അപ്പുറമാണ്.
ഒരുപാടു സമയങ്ങള്‍ വെറുതെ വലിച്ചു നീട്ടി കാര്യമായി ഒന്നും പഠിപ്പിക്കാതെ വിടുന്ന പല സ്ഥാപനങ്ങളും ഉണ്ട്. മാത്രമല്ല, പഠനം പൂര്‍ത്തിയാക്കി ഇറങ്ങുമ്പോഴേക്കും പഠിച്ച കാര്യങ്ങള്‍ (പ്രത്യേകിച്ച് പ്രോഗ്രാമിംഗ് മേഖലയില്‍) out dated ആയിപ്പോകുന്ന സ്ഥിതിയും ഇന്നുണ്ട്. കാരണം ഇന്ന് ടെക്‌നോളജി രംഗത്ത് ദിനേന ഒരുപാട് മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ദിനംപ്രതി പുതിയ വെബ് ഡെവലപ്പ്‌മെന്റ് ടൂളുകളും, ഫ്രേംവര്‍ക്കുകളും ഇറങ്ങിക്കൊണ്ടിരിക്കുന്നു. ഒരു കാലത്ത് വളരെ പോപ്പുലറായിരുന്ന ടൂളുകളും കോഡിംഗ് ശൈലികളും അപ്രശസ്തമാകുകയും പകരം പുതിയ രീതികളും സോഫ്റ്റ്‌വെയറുകളും വന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സമയമാണിത്.
മുന്‍പ് HTML, CSS, Photoshop, Flash എന്നിവ അറിയുന്നവര്‍ക്ക് എളുപ്പം ജോലി ലഭിച്ചിരുന്നുവെങ്കില്‍ ഇന്നു അതു മാറി. ഒരു കാലത്ത് വളരെ പ്രശസ്തമായിരുന്ന Flash ആനിമേഷനുകള്‍ ഇന്ന് വെബ്‌സൈറ്റുകളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. പകരം SVG, Canvas ആനിമേഷനുകളുടെ കാലമാണിത്.
അതുപോലെ CSS, Javascript തുടങ്ങിയവ വളരെ എളുപ്പത്തിലും പ്രൊഡക്ഷന്‍ ഫ്രണ്ട്‌ലിയായും ഉപയോഗിക്കാന്‍ ഇവയുടെ നിരവധി ലൈബ്രറികളും ഫ്രേംവര്‍ക്കുകളും ഇന്ന് ലഭ്യമാണ്. വളരെ നല്ലതെന്ന് തോന്നുന്ന ഇത്തരം ലീഡിംഗ് ഫ്രേംവര്‍ക്കുകളും മറ്റും ഒരു ടീം ആയി വര്‍ക്ക് ചെയ്യുന്നവര്‍ക്ക് വളരെ ഉപയോഗപ്രദമാണ്. അതുകൊണ്ട്തന്നെ ഇന്ന് bootsrap, jQuery, angularJs തുടങ്ങിയ തേര്‍ഡ് പാര്‍ട്ടി ലൈബ്രറികളും മറ്റും അറിയാത്തവര്‍ക്ക് ഈ മേഖലയില്‍ ജോലി ലഭിക്കുക പ്രയാസമാണ്.
ഇവയെല്ലാം പഠിച്ചെടുക്കുകയെന്നതും അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ effective ആയി ഉപയോഗിക്കാന്‍ അറിയുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ഇന്നുണ്ട്.
കേരളത്തില്‍ വെബ് ഡിസൈന്‍ പഠിപ്പിക്കുന്ന നല്ല സ്ഥാപനങ്ങള്‍ ഏതെല്ലാം ?
ഈ ചോദ്യം പലരില്‍ നിന്നും പലപ്പോഴായി കേട്ടിട്ടുള്ളതാണ്. ഇതിനു കൃത്യമായി ഒരു സ്ഥാപനവും എനിക്കു ഉറപ്പിച്ചു പറയാനാവില്ല. കാരണം ഞാനും ഈ മേഖലയില്‍ 5 വര്‍ഷത്തോളം ക്ലാസെടുത്തിട്ടുണ്ട്. ഒരുപാടു സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങിയ കുട്ടികളുമായി ഇടപെഴകാനും സാധിച്ചിട്ടുണ്ട്. ഇവയില്‍ നിന്നെല്ലാം ഞാന്‍ മനസ്സിലാക്കിയ ഒരു വസ്തുത കേരളത്തില്‍ പൊതുവെ teaching മേഖലയില്‍ ( പ്രൊഫഷണല്‍ മേഖലയില്‍ വര്‍ക്കു ചെയ്യുന്നവരെ അപേക്ഷിച്ചു) salary കുറവായതിനാല്‍ നല്ല അറിവുള്ള അതിനേക്കാളുപരി അവ പകര്‍ന്നു നല്‍കാന്‍ കഴിവുള്ള ആളുകളെല്ലാം സ്വന്തമായി ബിസിനസ്സ് ചെയ്യുന്നവരോ മറ്റേതെങ്കിലും കമ്പനികളില്‍ ജോലി ചെയ്യുന്നവരോ ആയിരിക്കും. പല ഇന്‍സ്റ്റിറ്റൂട്ടുകളിലും അവിടെ പഠിച്ചിറങ്ങിയവര്‍തന്നെ ആയിരിക്കും അവിടുത്തെ അടുത്ത അദ്ധ്യാപകര്‍. (ഇവര്‍ക്കു ഒരു പക്ഷെ, real ആയിട്ടുള്ള പ്രഫഷണല്‍ എക്‌സ്പീരിയന്‍സ് കൂറവായിരിക്കും.)
എല്ലാത്തിനേയും ബിസിനസ് ആയിക്കാണുന്ന ഇക്കാലത്ത് പല പ്രമുഖ ഡിസൈനിംഗ് കമ്പനികള്‍ അവരുടെ ബ്രാന്‍ഡിനു കീഴില്‍ ട്രൈനിംഗ് സ്ഥാപനവും തുടങ്ങുന്ന ഒരു പ്രവണത കൂടുതലായി കണ്ടുവരുന്നുണ്ട്. Internship, On the job training എന്നിങ്ങനെയുള്ള പേരുകളില്‍ പരസ്യങ്ങള്‍ കാണുമ്പോള്‍ അവയുടെ വിശ്വാസ്യതയെക്കുറിച്ച് അവിടെ പഠിച്ചിറങ്ങിയവരോട് ചോദിക്കുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ ഇത്തരം സ്ഥാപനങ്ങളിലൂടെ നിങ്ങള്‍ക്കു നഷ്ടമാവുക നിങ്ങളുടെ വിലപ്പെട്ട സമയങ്ങളായിരിക്കും. നിങ്ങള്‍ക്ക് ലഭിക്കുന്ന ഓരോ സമയവും മാക്‌സിമം ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കുക.
ഇന്‍സ്റ്റിറ്റൂട്ടില്‍ പോയി പഠിക്കുന്നതും സ്വന്തമായി റഫര്‍ ചെയ്തു പഠിക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. ഇവയ്ക്കു പല നേട്ടങ്ങളും, കോട്ടങ്ങളും പറയാനുണ്ടായിരിക്കുമെങ്കിലും എന്റെ personal suggestion നിങ്ങള്‍ സ്വന്തമായി റഫര്‍ ചെയ്യുന്ന ശീലം വളര്‍ത്തിയെടുക്കണം എന്നുതന്നെയാണ്.
കൂടുതലാകും.
മാത്രമല്ല, ഓരോ authors ഉം പല ശൈലികളിലായിരിക്കും വിഷയം അവതരിപ്പിക്കുക എന്നതിനാല്‍ നിങ്ങള്‍ക്കു മനസ്സിലാകാത്ത ഭാഗങ്ങള്‍ മറ്റു authors ന്റെ പുസ്തകം അല്ലെങ്കില്‍ വെബ്‌സൈറ്റുകള്‍ റഫര്‍ ചെയ്യുന്നതിലൂടെ പരിഹരിക്കാനാവും.
വായനാശീലം ഇതിനു വളരെ പ്രധാനമാണ്. വായിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ Youtube പോലുള്ള സൈറ്റുകളിലും മറ്റും ഒരുപാടു സൗജന്യ ടൂട്ടോറിയല്‍ വീഡിയോകള്‍ ലഭിക്കും. കാശു കൊടുത്തു പഠിക്കാനുദ്ദേശിക്കുന്നവര്‍ക്ക് www.lynda.com പോലെയുള്ള സൈറ്റുകള്‍ ഉപയോഗപ്പെടുത്താം. ഇടയ്ക്കു നിങ്ങളുടെ സംശയങ്ങള്‍ പങ്കുവെക്കാനും ക്ലിയര്‍ ചെയ്യാനുമൊക്കെ നിരവധി ഫോറങ്ങളും സൈറ്റുകളും ലഭ്യമാണ്.
ഇവിടെ മലയാള ഭാഷ ഒരു പ്രശ്‌നമാണെന്ന് തിരിച്ചറിയുക. മലയാളത്തില്‍ വെബ് ഡിസൈനിംഗുമായി ബന്ധപ്പെട്ട ബുക്കുകള്‍ ലഭ്യമാണെങ്കിലും അവയില്‍ പലതും പൂര്‍ണമല്ല. കഴിവതും ഇംഗ്ലീഷ് പുസ്തകങ്ങള്‍ വാങ്ങി റഫര്‍ ചെയ്യുന്നത് ശീലമാക്കക.
നിങ്ങളുടെ 90% സംശയങ്ങളും ഗൂഗിളില്‍ സേര്‍ച്ചു ചെയ്താല്‍ പരിഹരിക്കാനാകും!
ഒരു സമയം ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. അതു പഠിച്ച ശേഷം മാത്രം അതുമായി ബന്ധപ്പെട്ട അടുത്ത ഭാഗങ്ങളിലേക്കു പോകാവൂ. ഇതിനു ചിലപ്പോള്‍ ഒരുപാടു മാസങ്ങളും വര്‍ഷങ്ങളും എടുത്തേക്കാം. നിരന്തരം update ചെയ്യുന്നതു ഒരു ശീലമാക്കിയാല്‍ പിന്നെ അതൊരു ഹോബിയായി മാറും എന്നുറപ്പാണ്.
ഒപ്പം നിങ്ങളുടേതായ രീതിയില്‍ ഒരു note keep ചെയ്യുന്നത് നിങ്ങള്‍ക്കിവ ഓര്‍മിച്ചെടുക്കുവാന്‍ വളരെ സഹായകമാവും. അധ്വാനിച്ചു പഠിക്കുന്നത് മറക്കില്ല എന്നാണല്ലോ!
ഉദാഹരണമായി, ഫോട്ടോഷോപ്പിനെക്കുറിച്ചോ PHP coding നെക്കുറിച്ചോ ഒരു ഭാഗം പഠിക്കുമ്പോള്‍ അതേ സെക്ഷന്‍ വിവിധ സൈറ്റുകളില്‍, പുസ്തകങ്ങളില്‍, വീഡിയോകളില്‍ റഫര്‍ ചെയ്തു പഠിക്കുക. നല്ല സൈറ്റുകള്‍ പിന്നീടും റഫര്‍ ചെയ്യാനായി ബ്രൗസറില്‍ ബുക്ക്മാര്‍ക്ക് ചെയ്തുവെക്കുക.
പഠിച്ച ഭാഗങ്ങള്‍ നിരവധി തവണ ആവര്‍ത്തിക്കുക. പ്രാക്ടിക്കലായുള്ള പഠനം നിങ്ങളെ കൂടുതല്‍ പെര്‍ഫക്ഷനിലേക്കു നയിക്കും. സ്വയം പഠിക്കുക. മനസ്സിലാക്കിയ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കുക. അറിവു പകര്‍ന്ന് നല്‍കുന്നതിലൂടെ നാം അറിയാതെ നമ്മെത്തന്നെ പഠിപ്പിക്കുകയാണെന്നു ബോധ്യമാകും. കുറേ പുസ്തകങ്ങള്‍ വാങ്ങി വെച്ചതുകൊണ്ടോ, വെബ്‌സൈറ്റുകളുടെ ലിങ്കുകള്‍ ഓര്‍മ്മയില്‍ വെച്ചതുകൊണ്ടോ മാത്രം ഒരു നല്ല പഠിതാവാവില്ല എന്നു മനസ്സിലാക്കി അവ യഥാസമയങ്ങളില്‍ ഉപയോഗിക്കുവാന്‍ പരിശീലിക്കുക.
പലപ്പോഴും പ്രശസ്തമായ പല ട്യൂട്ടോറിയല്‍ വെബ്‌സൈറ്റുകളും ആദ്യ സന്ദര്‍ശനത്തില്‍ ഒരു തലവേദനയായി തോന്നിയേക്കാം. ഉദാഹരണത്തിനു HTML, CSS, Javascript തുടങ്ങിയവയുടെ ബേസിക് അറിയാത്തയാള്‍ smashingmagazine.com വെബ്‌സൈറ്റില്‍ പോയി നോക്കിയാല്‍ ചിലപ്പോള്‍ അയാള്‍ക്കു ഒന്നുംതന്നെ മനസ്സിലാകണമെന്നില്ല. എന്നാല്‍ ഇതേ വ്യക്തി w3schools.com വെബ്‌സൈറ്റില്‍ ആണു നോക്കിയതെങ്കില്‍ അയാള്‍ക്കു കുറേ കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കുന്നു.
അതായത് ഓരോന്നിനും ഓരോ സമയമുണ്ട്. ബേസിക് കാര്യങ്ങള്‍ നന്നായി പഠിച്ചശേഷം മറ്റു സൈറ്റുകളിലേക്കു പോകുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം.
വര്‍ക്കിനിടയ്ക്കു എവിടെയെങ്കിലും ഒന്നു സ്റ്റക്കായാല്‍ ഉടനെ അദ്ധ്യാപകനെ അന്വേഷിച്ചു പോകുകയല്ല വേണ്ടത്. ഗൂഗിളില്‍ പ്രസ്തുത സംശയം സേര്‍ച്ചു ചെയ്താല്‍ എവിടെയെങ്കിലും അതിനുള്ള കൃത്യമായ answer കിട്ടാതിരിക്കില്ല.
Coding സംബന്ധമായ സംശയങ്ങള്‍ക്ക് ഏറ്റവും നല്ല ഒരു സൈറ്റാണ് stackoverflow.com
ഗൂഗിളാണ് നിങ്ങളുടെ ഏറ്റവും നല്ല ടീച്ചര്‍ എന്നു മനസ്സിലാക്കിയാല്‍ നിങ്ങള്‍ പകുതി വിജയിച്ചു. അറിവിന്റെ സാഗരമായ ഇവയില്‍ നിങ്ങള്‍ക്കു വേണ്ട കാര്യങ്ങള്‍ എല്ലാം ലഭ്യമാണ്. സേര്‍ച്ചു ചെയ്തു കണ്ടെത്തുക. എല്ലാവര്‍ക്കും ഒരു നല്ല പ്രൊഫഷണല്‍ ഭാവി ആശംസിക്കുന്നു.
Tags: Beginners, Book Reading, Google, Internet, Web Development, web hosting, Web TutorialsCategorised in: Web Development
8 Comments
Super notes. Thanks a lot bro
Very inspiring articles. Thanks for your knowledge sharing mind. God Bless you…
വളരെ നല്ല നിര്‍ദേശങ്ങള്‍………….നന്ദി…………
What about Adobe Muse & webflow?
It is simple.Is there any problem accepting them for web develpment?
I know they didn’t support too much back-end stuffs.
Great article.
Thanks
Hi അബ്ദുസമദ്,
താങ്കളുടെ ചോദ്യം ഈ പോസ്റ്റുമായി വളരെ ബന്ധമുള്ളതും പ്രാധാന്യമുള്ളവയുമാണ്.
വെബ്‌സൈറ്റ് ഡെവലപ്പിംഗ് റിലേറ്റഡ് ആയിട്ടുള്ള ഒരുപാട് ടൂളുകളും, ഫ്രേംവര്‍ക്കുകളും ഈ അടുത്ത കാലത്തായി ഇറങ്ങിയിട്ടുണ്ട്. ദിനംപ്രതി പുതിയ പുതിയ ടൂളുകള്‍ വന്നുകൊണ്ടിരിക്കുന്നു. വെബ് ഡെവലപ്പിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇവ വളരെ ഉപകാരപ്രദമാണെന്നതില്‍ ഒരു തര്‍ക്കവുമില്ല. തീര്‍ച്ചയായും ഇത്തരം ടൂളുകള്‍ നമ്മുടെ ഡവലപ്പിംഗ് സമയം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്നു.
കുറഞ്ഞ സമയത്തില്‍ കൂടുതല്‍ കൃത്യതയോടെയും പ്രഫഷണലായും റിസല്‍ട്ട് നല്‍കുന്ന ഡെവലപ്പേഴ്‌സിനു ഇന്ന് ഒരുപാട് സാധ്യതകള്‍ ഉണ്ട്. വര്‍ക്കുകള്‍ അവരെ തേടിയെത്തും. ഇവ എങ്ങിനെ ചെയ്യുന്നുവെന്നതിലുപരി ഇവയുടെ ഫൈനല്‍ റിസല്‍ട്ടിലാണ് നാം ഫോക്കസ് ചെയ്യേണ്ടത്.
താങ്കള്‍ പറഞ്ഞതുപോലെ Adobe Muse, Webflow, Google web designer തുടങ്ങിയ പലതരം സോഫ്റ്റ്‌വെയറുകള്‍ ഇന്ന് ലഭ്യമാണ്. തുടക്കക്കാര്‍ മുതല്‍ പ്രൊഫഷണല്‍സ് വരെ ഇവ ഉപയോഗിക്കുന്നുണ്ട്. എങ്കിലും ഇവയെല്ലാം HTML, CSS, JavaScript തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ട് ഇത്തരം ബേസിക് ലാംഗേജുകള്‍ പഠിക്കാതെ നേരിട്ടു code-less, drag and drop ടൂളുകള്‍ ഉപയോഗിക്കുന്നത് നിങ്ങള്‍ക്കു ഭാവിയില്‍ കൂടുതല്‍ തലവേദന സൃഷ്ടിച്ചേക്കാം.
അഡോബ് മ്യൂസില്‍ ചെയ്യുന്ന വര്‍ക്കുകള്‍ ഭാവിയില്‍ ഈ സോഫ്റ്റ്‌വെയറില്ലാതെയും (notepad പോലെയുള്ളവ ഉപയോഗിച്ച്) നിങ്ങള്‍ക്ക് എഡിറ്റു ചെയ്യാന്‍ സാധിക്കണം.
ഒരു നല്ല പ്രൊഫഷണല്‍ വെബ് ഡെവലപ്പര്‍, അവരുടെ പ്രൊജക്ടില്‍ ഉപയോഗിച്ചിരിക്കുന്ന മുഴുവന്‍ codes കളും എന്തൊക്കെയാണെന്നും, അതുപോലെ തങ്ങളുടെ മനസ്സിലുള്ള ഏതൊരു ആശയവും(ideas) കോഡിലൂടെ പ്രാവര്‍ത്തികമാക്കാന്‍ കഴിവുള്ളവരുമാകണം. അപ്പോഴേ നാം തീര്‍ത്തും ഒരു പ്രൊഫഷണല്‍ ഡെവലപ്പറാകൂ. അതുകൊണ്ട് മുകളില്‍ പറഞ്ഞ html, css, javascript തുടങ്ങിയ ബേസിക് കാര്യങ്ങള്‍ അല്‍പമെങ്കിലും പഠിച്ച ശേഷം മാത്രം മറ്റു ടൂളുകളിലേക്കു പോകുകയായിരിക്കും കൂടുതല്‍ അഭികാമ്യം. ഇവയ്ക്കു notepad പോലുള്ള plain text editor നെക്കാള്‍ നല്ലത് notepad++, Adobe Brackets, Sublime Text editor തുടങ്ങിയ ലളിതമായ code suggestion tools കള്‍ ആയിരിക്കും.
നെറ്റില്‍ സേര്‍ച്ചു ചെയ്താല്‍ നമുക്കാശ്യമായ slideshow, gallery, tabbed panels,parallax scrolling തുടങ്ങിയ എന്തിന്റേയും സൗജന്യ കോഡുകള്‍ preview സഹിതം ലഭിക്കും. നമുക്കാവശ്യമായവ ഇത്തരം സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്.
പക്ഷേ ഇവിടെയും ഇവ നമ്മുടെ ഡിസൈനിനു യോജിച്ച രീതിയില്‍ രൂപമാറ്റം വരുത്തണമെങ്കില്‍ അല്‍പം coding അറിഞ്ഞിരിക്കേണ്ടതു അത്യാവശ്യമാണെന്ന് ഓര്‍ക്കുക.
Thanks for the reply.
I’ve completed html and css2 from w3schools. Starting on css3.
Also it’ll be great if you can describe CMS like WordPress in another article.
Sure. You can expect an article about the most popular CMS frameworks like wordpress. I will try to explain how to write and customise wordpress site in other article soon. Thanks for reading and spreading it. Wish you all the best.
വളരെ നല്ല അറിവുകള്‍ …….
സൂപ്പര്‍ ………. നന്നായി എഴുതി …….