എന്താണ് വെബ് ഹോസ്റ്റിംഗ് ?
ഒരു വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കു ലഭ്യമാകണമെങ്കില്‍ താഴെപ്പറയുന്ന മൂന്നു stage കളിലൂടെ കടന്നുപോകണം.
1. ഡൊമെയ്ന്‍ നെയിം രജിസ്റ്റര്‍ ചെയ്യല്‍.
2. വെബ്‌സൈറ്റ് നിര്‍മ്മാണം.
3. വെബ് സര്‍വ്വറില്‍ upload ചെയ്യല്‍.
ഇവയില്‍ ഡൊമെയ്ന്‍ രജിസ്‌ട്രേഷനെക്കുറിച്ച് കഴിഞ്ഞ post ല്‍ പറഞ്ഞിരുന്നു. ഇത്തവണ വെബ് ഹോസ്റ്റിംഗിനെപ്പറ്റിയാണു പറയാന്‍ പോകുന്നത്.
നമ്മുടെ ഫയലുകള്‍ അഥവാ വെബ് പേജുകള്‍ ഇന്റര്‍നെറ്റിലൂടെ ലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ പ്രസ്തുത ഫയലുകള്‍ 24 മണിക്കൂറും ഇന്റര്‍നെറ്റുമായി കണക്ട് ചെയ്തിരിക്കുന്ന വെബ് സര്‍വ്വറുകള്‍ എന്ന കമ്പ്യൂട്ടറിലേക്ക് upload ചെയ്യേണ്ടതായുണ്ട്. ഈ പ്രക്രിയയെ പറയുന്ന പേരാണ് വെബ് ഹോസ്റ്റിംഗ്.
ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഈ വെബ് പേജുകള്‍ കാണുവാന്‍ അവരുടെ കമ്പ്യൂട്ടറിലെ വെബ് ബ്രൗസറില്‍ ആവശ്യമായ വെബ്‌സൈറ്റ് അഡ്രസ്സ് (domain name) ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്താല്‍ മതിയാകും. ഉടന്‍ ഈ request ബ്രൗസര്‍ ഇന്റര്‍നെറ്റിലൂടെ പ്രസ്തുത സര്‍വ്വറിലേക്കു കൈമാറുകയും ഇവ പരിശോധിച്ച ശേഷം സര്‍വ്വര്‍ ആവശ്യമായ വെബ് പേജുകള്‍ തിരിച്ചു ഉപഭോക്താവിന്റെ കമ്പ്യൂട്ടറിലേക്കയക്കുകയും ചെയ്യുന്നു.
സര്‍വ്വറില്‍ നിന്നും വരുന്ന html പേജുകള്‍ ബ്രൗസറുകള്‍ റെന്റര്‍ ചെയ്താണ് നിങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്.
അതുകൊണ്ട് ഭൂരിഭാഗം ആളുകളും shared hosting ആണ് ഉപയോഗിക്കാറ്. ബാങ്കിംഗ് പോലുള്ള ഉയര്‍ന്ന സുരക്ഷ ആവശ്യമുള്ള സന്ദര്‍ഭത്തിലാണു dedicated server ന്റെ ആവശ്യം പ്രധാനമായും വരുന്നത്. സാധാരണ വെബ്‌സൈറ്റുകള്‍ക്ക് shared സര്‍വ്വറാണു കൂടുതല്‍ യോജ്യമായത്.
നിങ്ങളുടെ ബിസിനസ്സ് ടൈപ്പ്, ബഡ്ജറ്റ് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ ഹോസ്റ്റിംഗ് പ്ലാന്‍ തിരഞ്ഞെടുക്കാം.
Shared Hosting, Dedicated Hosting, Collocated Hosting തുടങ്ങി വിവിധ വിഭാഗങ്ങളായി ഹോസ്റ്റിംഗിനെ തിരിക്കാം. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന shared hosting നെക്കുറിച്ചാണ് ഈ പോസ്റ്റില്‍ പറയാന്‍ ഉദ്ദേശിക്കുന്നത്.
Dedicated Hosting:
ഒരു ക്ലയന്റിനു മാത്രമായി സമര്‍പ്പിച്ചിരിക്കുന്ന സര്‍വ്വറാണു ഇവ. ഇവയില്‍ ക്ലയന്റിനു പൂര്‍ണമായും കണ്‍ട്രോള്‍ ഉണ്ടായിരിക്കും. ക്ലയന്റിന്റെ ഇഷ്ടാനുസരണം സ്‌ക്രിപ്റ്റുകളും കംപോണന്റുകളും സോഫ്റ്റ്‌വെയറുകളുമൊക്കെ ഇന്‍സ്റ്റാള്‍ ചെയ്യാനും മറ്റും സാധിക്കുമെങ്കിലും ഈ കമ്പ്യൂട്ടറുകള്‍ അവരുടെ സ്വന്തമെന്നു പറയാന്‍ പറ്റില്ല. വളരെ തിരക്കുള്ള വെബ്‌സൈറ്റുകള്‍ക്ക് dedicated സര്‍വ്വറാണു നല്ലത്.
Collocated Hosting:
പല കമ്പനികളും സ്വന്തമായി ഒരു സര്‍വ്വര്‍ കമ്പ്യൂട്ടര്‍ വാങ്ങിക്കുകയും അവ വളരെ ഉയര്‍ന്ന സെക്യൂരിറ്റി സംവിധാനവും നെറ്റ്‌വര്‍ക്കിംഗ്, കൂളിംഗ് സിസ്റ്റവും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യവുമുള്ള ഡാറ്റാ സെന്ററുകളില്‍ വാടക കൊടുത്തു നിക്ഷേപിക്കാറുണ്ട്. ഇവയെയാണ് collocated hosting എന്നു പറയുന്നത്. Remote access വഴിയോ ആവശ്യമെങ്കില്‍ ഈ ഡാറ്റാസെന്ററില്‍ നേരിട്ടുചെന്നോ ഈ കമ്പ്യൂട്ടര്‍ മാനേജു ചെയ്യാം.
എന്താണ് shared ഹോസ്റ്റിംഗ്?
മുന്‍പ് domain registration നെക്കുറിച്ചുള്ള പോസ്റ്റില്‍ ip addressing നെക്കുറിച്ചു പറഞ്ഞിരുന്നു. ആതായത് IP അഡ്രസ്സിംഗ് വഴിയാണ് ഇന്റര്‍നെറ്റില്‍ ഒരു കമ്പ്യൂട്ടര്‍ മറ്റൊരു കമ്പ്യൂട്ടറുമായി കമ്മ്യൂണിക്കേറ്റു ചെയ്യുന്നത്.
സാധാരണഗതിയില്‍ ഒരു വെബ്‌സൈറ്റിനു 10MB മുതല്‍ 1GB യോ 5GB വരെയോ മാത്രമേ ഫയല്‍ സൈസ് വരാറുള്ളൂ. 10 പേജുള്ള ഒരു വെബ്‌സൈറ്റ് ഫോട്ടോ സഹിതം 100MB യില്‍ താഴെ ഒതുക്കി നിര്‍ത്താന്‍ സാധിക്കുന്നതാണ്.
ഇത്തരം അവസരത്തില്‍ ഏറ്റവും നല്ലത് ഒരു പൊതു കമ്പ്യൂട്ടറില്‍ അല്‍പം സ്ഥലം വാങ്ങിക്കുക എന്നതാണ്. ഇതിനു നമ്മള്‍ എടുക്കുന്ന സ്‌പേസിനു മാത്രം pay ചെയ്താല്‍ മതിയാകും. മാസത്തിലോ വര്‍ഷത്തിലോ ഇവ പുതുക്കുകയും ചെയ്യേണ്ടതാണ്. അതായത് ഒരു സര്‍വ്വറില്‍ വാടകയ്ക്ക് സ്‌പേസ് എടുക്കുന്നത് പോലെയാണിത്.
വെബ് ഹോസ്റ്റിംഗില്‍ Linux, Windows സര്‍വ്വറുകളില്‍ ഏറ്റവും പോപ്പുലര്‍ ലിനക്‌സ് ആണ്. വിന്‍ഡോസിലാണു ASP.NET programming language സപ്പോര്‍ട്ട് ചെയ്യുന്നത്. PHP ആണെങ്കില്‍ എറ്റവും അനുയോജ്യം ലിനക്‌സ് ആയിരിക്കും. മാത്രമല്ല വിന്‍ഡോസിനേക്കാള്‍ expense കുറവും സെക്യൂരിറ്റി കൂടുതലും ലിനക്‌സ് സര്‍വ്വറിലാണ്.
ഹോസ്റ്റിംഗ് അക്കൗണ്ട് മാനേജ് ചെയ്യാന്‍ ലിനക്‌സില്‍ പോപ്പുലറായ cpanel ലും, വിന്‍ഡോസില്‍ plusk പോലുള്ള control panel ഉം ലഭിക്കും.
Domain Name പോലെത്തന്നെ വെബ് സ്‌പേസും റീസെയില്‍ ചെയ്യാവുന്നതാണ്. ഇതിനായി reseller package എടുത്താല്‍ മതി. ലിനക്‌സില്‍ ഇതിനു Web Host Manager എന്ന WHM control panel ആണുപയോഗിക്കുന്നത്. ഒരു WHM Control panel ഉപയോഗിച്ച് നിരവധി cpanel അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്യാവുന്നതാണ്.
Cpanel ല്‍ ലോഗിന്‍ ചെയ്തു അതിലുള്ള ഒട്ടനവധി options ഉപയോഗപ്പെടുത്താവുന്നതാണ്. സ്വന്തം ബ്രാന്‍ഡഡ് ഇമെയില്‍ (eg: mail@yourdomain.com) ക്രിയേറ്റ് ചെയ്യാനും ftp അക്കൗണ്ട്, sub domains(eg: blog.yourdomain.com), backup, ഡാറ്റാബേസ് തുടങ്ങിയവ മാനേജ് ചെയ്യാനുമൊക്കെ സാധിക്കുന്നതാണ്.
എങ്ങിനെയാണ് വെബ്‌സൈറ്റ് ഫയലുകള്‍ സര്‍വ്വറിലേക്കു upload ചെയ്യുന്നത്?
സര്‍വ്വര്‍ സ്‌പെയ്‌സ് വാങ്ങിക്കുമ്പോള്‍ ലഭിക്കുന്ന യൂസര്‍നെയിം, പാസ്‌വേര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ക്കു cpanel ല്‍ ലോഗിന്‍ ചെയ്യാം.
അതിനായി hosting providers തരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌തോ, ബ്രൗസറില്‍ നിങ്ങളുടെ വെബ്‌സൈറ്റ് അഡ്രസ്സിന്റെ കൂടെ /cpanel എന്നുകൂടി type ചെയ്‌തോ cpanel ലേക്കു ലോഗിന്‍ ചെയ്യാവുന്നതാണ്. ലോഗിന്‍ ചെയ്ത ശേഷം file manager എന്ന ഓപ്ഷന്‍ വഴി നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫയലുകള്‍ സര്‍വ്വറിലേക്കു upload ചെയ്യാവുന്നതാണ്.
എന്നാല്‍ ഏറ്റവും ഫലപ്രദമായ രീതി ftp (File Transfer Protocol) സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് upload ചെയ്യുന്നതാണ്. അതിനായി filezilla, cuteFTP പോലുള്ള സൗജന്യ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാവുന്നതാണ്.
ഇവിടെ http (Hyper Text Transfer Protocol) എന്നതില്‍ നിന്നും വിത്യസ്ഥമായി ftp (File Transfer Protocol) എന്ന പ്രോട്ടോക്കോള്‍ വഴി വളരെ വേഗത്തിലും ഈസിയായും നമ്മുടെ കമ്പ്യൂട്ടറിലെ ഫയലുകള്‍ സര്‍വ്വറിലേക്കു drag ചെയ്തിടാവുന്നതാണ്.
സര്‍വ്വറിലെ public_html എന്ന ഫോള്‍ഡറിലേക്കാണ് വെബ് ഫയലുകള്‍ upload ചെയ്യേണ്ടത്. ഇതാണ് വെബ്‌സൈറ്റ് സന്ദര്‍ശകര്‍ക്കുള്ള പബ്ലിക് ഫോള്‍ഡര്‍. ഹോം പേജിനു index.html അല്ലെങ്കില്‍ home.html എന്നോ പേരു കൊടുക്കേണ്ടതാണ്.
Tags: cpanel, dedicated hosting, Internet, server, shared hosting, uploading, web hosting, whmCategorised in: Web Development
9 Comments
Super
Thanks Mansoor 🙂
Bandwidth enthanennu onnu parayamo? chila site edukkumpol Bandwidth Limit Exceeded ennu kaanikkarundu. Enthanithu?
സര്‍വ്വര്‍ ബാന്‍ഡ് വിഡ്ത്ത് (Bandwidth) എന്നു പറയുന്നത് ഒരു നിശ്ചിതസമയത്തില്‍ ഒരു സര്‍വ്വറില്‍ നിന്നും കടത്തിവിടുന്ന data യുടെ അളവിനെയാണ് (Data transfer rate). അതായത് ഒരു സമയപരിധിയില്‍ ഒരു നെറ്റ്‌വര്‍ക്കിലൂടെ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് transfer ചെയ്യാന്‍ കഴിയുന്ന data യുടെ അളവിനെയാണ് ബാന്‍ഡ് വിഡ്ത്ത് എന്ന് പറയുന്നത്.
ബാന്‍ഡ്‌വിഡ്ത്ത് കുറഞ്ഞ കമ്പ്യൂട്ടറിലാണു നിങ്ങള്‍ വെബ്‌സൈറ്റ് ഹോസ്റ്റുചെയ്യുന്നതെങ്കില്‍ സൈറ്റിന്റെ ട്രാഫിക് കൂടുന്നതനുസരിച്ച് Bandwidth Limit Exceeded എന്ന warning ലഭിക്കുന്നതാണ്. പിന്നീട് സൈറ്റ് വര്‍ക്ക് ചെയ്യണമെങ്കില്‍ ഒന്നുകില്‍ നിങ്ങളുടെ ഹോസ്റ്റിംഗ് പ്രൊവൈഡറോടു പറഞ്ഞു bandwidth കൂട്ടുകയോ അല്ലെങ്കില്‍ പ്രസ്തുത സമയം കഴിയുന്നതുവരെ കാത്തുനില്‍ക്കുകയോ ചെയ്യേണ്ടിവരും.
സര്‍വ്വര്‍ സ്‌പേസ് എടുക്കുമ്പോള്‍ ബാന്‍ഡ്‌വിഡ്ത്ത് ലിമിറ്റ് കൂടി പരിഗണിക്കേണ്ടതാണ്. Shared hosting ല്‍ ഹോസ്റ്റിംഗ് പ്രൊവൈഡര്‍ customers നു bandwidth ലിമിറ്റു ചെയ്യാറുണ്ട്. WHM control panel ല്‍ ലോഗിന്‍ ചെയ്തു ഇവ മാറ്റാവുന്നതാണ്.
വെബ്‌സൈറ്റിലെ വലിയ സൈസിലുള്ള ഇമേജസും, വീഡിയോയുമൊക്കെ നിങ്ങളുടെ ബാന്‍ഡ്‌വിഡ്ത്ത് കവര്‍ന്നെടുക്കാന്‍ കാരണമാകും. ചില സമയങ്ങളില്‍ മറ്റുള്ളവര്‍ നിങ്ങളുടെ resource ഉപയോഗിച്ച് അതായത് നേരിട്ടു ലിങ്ക് ചെയ്ത് (hotlinking എന്നാണു ഇതിനു പറയുക) ബാന്‍ഡ്‌വിഡ്ത്ത് നഷ്ടമാക്കാറുണ്ട്. നിങ്ങളുടെ ഹോസ്റ്റിംഗ് cpanel ല്‍ നിന്നും hotlink protect ചെയ്യാന്‍ സാധിക്കുന്നതാണ്.
Thank you for these informative atricles.Expecting more
Thank you babu 🙂
എന്താണ് സര് വര് എന്ന് വ്യക്തമാക്കാമോ
സര് വര് ഡൊണാണ് അത് കൊണ്ടാണ് കിട്ടാത്തത് എന്നൊക്കെ പറയില്ലേ
അത് എന്താ
വെബ്‌പേജുകളും മറ്റു ആപ്ലിക്കേഷനുകളും സൂക്ഷിച്ചിരിക്കുന്ന കമ്പ്യൂട്ടറിനെയാണ് സെര്‍വ്വര്‍ എന്ന് വിളിക്കുന്നത്.
എന്താണ് സര്‍വ്വര്‍ എന്നതിനെക്കുറിച്ച് ‘ഇന്റര്‍നെറ്റിനെയും വെബ്‌സൈറ്റിനെയും കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍‘ എന്ന പോസ്റ്റില്‍ പറയുന്നുണ്ട്.
ക്ലയന്റ് കമ്പ്യൂട്ടറില്‍ നിന്നും വരുന്ന റിക്വസ്റ്റുകള്‍ക്ക് സര്‍വ്വര്‍ respond ചെയ്യാതിരിക്കുമ്പോഴോ, ചില പ്രത്യേക കാരണങ്ങളാല്‍ താല്‍ക്കാലികമായി സര്‍വ്വറിന്റെ പ്രവര്‍ത്തനം നിലയ്ക്കുമ്പോഴാണ് സര്‍വ്വര്‍ ഡൗണ്‍ എന്നു പറയുന്നത്. സര്‍വ്വര്‍ ഡൗണ്‍ ആകുകയെന്നത് പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാം. ചില പ്രധാന സെക്യൂരിറ്റി അപ്‌ഡേറ്റുകളും അല്ലെങ്കില്‍ സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുന്ന അവസരത്തിലും ഇങ്ങനെ സംഭവിക്കാം. ചിലപ്പോള്‍ സര്‍വ്വറിലെ പവര്‍ ഡിസ്‌കണക്ട് ആകുമ്പോഴും, സര്‍വ്വര്‍ crash ആകുമ്പോഴും, സര്‍വ്വര്‍ പ്രോഗ്രാമില്‍ വരുന്ന തകരാറുകളുമൊക്കെ ഇതിനു കാരണമാകാം.
വളരെ നന്നായിട്ടുണ്ട്. ഞാൻ എങ്ങനെയാണു ഈ സൈറ്റ് ഇൽ എത്തിയത് എന്ന് അറിയില്ല. നിങ്ങൾക് ഒരു ഫോള്ളോവെറെ കിട്ടി എന്തായാലും .